Sunday, December 19, 2010

എന്തിനു നീയെന്നെ സ്നേഹിച്ചു......

വേര്പിരിയാനാനെങ്കില്‍ എന്തിനു നീയെന്നെ സ്നേഹിച്ചു?..
വര്‍ണങ്ങളില്ലാത്ത എന്‍ ജീവിതത്തില്‍ എന്തിനു
പ്രണയത്തിന്‍ വര്‍ണങ്ങലാല്‍ മഴവില്ല് തീര്‍ത്തു?..
ഇരുളുകളെ സ്നേഹിച്ചിരുന്ന എന്നെ നീ എന്തിനു
വെളിച്ചത്തില്‍ കൈപിടിച്ച് കൊണ്ടുവന്നു? .
മരുഭൂമി പോല്‍ വരണ്ടൊരെന്‍ മനസ്സില്‍
സ്നേഹത്തിന്‍ കുളിര്മയായി തഴുകി ?...
ഓര്‍ക്കുവനായി ഏറെ പ്രിയ നിമിഷങ്ങള്‍ എനിക്കായി
മാത്രം സമ്മാനിച്ച്‌, എന്തെ നീയെന്നെ വിട്ടകന്നു പോയി..
എന്‍ കണ്ണുകളെ വഞ്ചിച്ചൊരു..മരീചിക
മാത്രമായിരുന്നോ നീ??
അതോ നിദ്രയുടെ ഏതോ യാമത്തില്‍
കണ്ടൊരാ വര്‍ണസ്വപ്നമോ ?

Thursday, November 25, 2010

പരിചിതര്‍ക്ക് നടുവില്‍ അപരിചിതനായി..

കുറേ നാളായി ഒരു ബ്ലോഗ്‌ എഴുതിയിട്ട്, ഏകദേശം ഒരു മാസത്തോളം എന്തോ ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല,ഒരു തരം മടുപ്പ് അത് പുതുമയൊന്നുമല്ല, പക്ഷെ ആ മടുപ്പ് അധികകാലം നീണ്ടു നില്‍ക്കാറില്ല ,എന്നിട്ടും ഇതെന്തേ ഇത്തവണ ഇങ്ങനെ.കൈകള്‍ക്ക് പോലും തളര്‍ച്ച, ചിന്തകള്‍ വഴി തെറ്റി സഞ്ചരിക്കുന്നു.
മുന്നില്‍ എന്താണ് സംഭവിക്കുന്നതെന്നരിയതെയുള്ള പോക്ക്.നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും എന്റെ പോസ്റ്റുകളെല്ലാം എന്തെ ഇങ്ങനെയെന്നു,എന്തോ ഞാന്‍ ജീവിതത്തില്‍ ഇങ്ങനെയാണ് ഒന്നിനോടും അമിതമായി ആവേശമില്ലാതെ നിര്‍വികാരമായി മുന്നോട്ട്.
ജീവിതത്തെ എനിക്ക് പേടിയില്ലെന്ന് പലപ്പോഴും ആണയിട്ടു പറയുമ്പോഴും എന്റെയുള്ളിലെ ഭീരുതത്തെ ഞാന്‍ അമര്‍ത്തി വെച്ചിരിക്കുകയായിരുന്നു.ഒന്നും ചെയ്യാന്‍ പറ്റാത്തൊരു അവസ്ഥ.ഈ പോസ്റ്റ്‌ തന്നെ എഴുതാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.എന്നിട്ടും., ഇന്നും രാവിലെ എഴുന്നെല്കാന്‍ വൈകി, പിന്നെ എല്ലാം കഴിഞ്ഞ ഓഫീസിലെതിയപ്പോലെക്കും സമയം കുറെ ആയി.ഇത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി,ലേറ്റ് രെജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ എം.ഡി യുടെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ അയാള്‍ പേര് വിളിച്ചു ചോദിച്ചു എന്താടോ എന്നും ലേറ്റ് ആവുന്നതെന്ന്,ഒരുതരതിനായ് പരതവേ മനസ്സില്‍ തോന്നിയ കള്ളം തട്ടി വിട്ടു.ഇനി മുതല്‍ നേരത്തെ എത്താനുള്ള താക്കീതും തന്നു അയാള്‍ എന്നെ പറഞ്ഞുവിട്ടു. മടുപ്പ് കലര്‍ന്ന അന്തരീക്ഷത്തിലേക്ക് വീണ്ടും. ചായ കുടിക്കാനായി പോകാം എന്ന് വിജിത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കൂടെ ഇറങ്ങി ചെന്നു.കയ്യില്‍ കാശില്ലാതെ കുറെ ദിവസമായി, ആരെങ്കിലും വിളിച്ചാല്‍ മാത്രം കൂടെ ചെല്ലും,വിശപ്പുണ്ടായിരുന്നു പക്ഷെ അത് നിയന്ത്രിക്കാന്‍ പഠിച്ചു.വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞു മോണിറ്ററിന്റെ മുന്നില്‍ കുത്തിയിരിപ്പായി.എനിക്ക് വെറുപ്പ് പിടിക്കുന്നു,പക്ഷെ എന്ത് ചെയ്യാം, വര്‍ക്ക്‌ ടൈമില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ നിരോധിച്ചിരുന്നു, എന്നാലും എം.ഡി യുടെ കണ്ണ് വെട്ടിച്ചു ഞാന്‍ അതില്‍ കേറി.വന്നിരിക്കുന്ന സ്ക്രാപുകള്‍ ചെക്ക്‌ ചെയ്തു.ഒരു പ്രാവശ്യം കയ്യോടെ പിടിച്ചതാന്നു.ഒരു ലെറ്റര്‍ എഴുതിച്ചു വിട്ടു,മാപ്പ് പറഞ്ഞു കൊണ്ടുള്ള ലെറ്റര്‍ .
ഉച്ചയ്ക്ക് വീണ്ടും വിജിത്ത് വിളിച്ചു, ഭക്ഷണം കഴിക്കാന്‍ അതും കഴിഞ്ഞു തിരിച്ചു മെല്ലെ വന്നുള്ളൂ.ഫ്രന്റ്‌ ഓഫീസിലെ ചേച്ചിമാരോട് കുറച്ചു സമയം കത്തിയടിച്ചു.ആകെയുള്ള ആശ്വാസം അവരൊക്കെയാണ്, മനസ്സില്‍ പേടി തോന്നുമ്പോള്‍ ഫ്രന്റ്‌ ഓഫീസില്‍ പോയി മീനചേച്ചിയെ കണ്ടാല്‍ അമ്മയെ കണ്ടൊരു ആശ്വാസം.പണ്ടേ അങ്ങനെയാണ് മനസ്സില്‍ എന്ത് പേടി തോന്നിയാലും അമ്മയെ കണ്ടാല്‍ എനിക്ക് ആശ്വാസമാവും. അപരിചിത്വമുള്ള ചുറ്റുപാടുകളില്‍ ആ ശബ്ദം കേള്‍ക്കാന്‍ അല്ലെങ്കില്‍ അമ്മയെ പോലെ വാത്സല്യം തരുന്ന ആരെയെങ്കിലും കണ്ടാല്‍ എനിക്ക് ആശ്വാസമാകും.ഇവിടെ മീനചേച്ചി വന്നപ്പോള്‍ എനിക്കെതണ്ടാതുപോലെയൊക്കെ തന്നെ തോന്നുന്നു.
ഞാനെന്തിനാ ഇതൊക്കെ ഇവിടെ ഇങ്ങനെ കുറിച്ച് വെച്ചത് അറിയില്ല, എനിക്കെന്തൊക്കെയോ ശ്വാസം മുട്ടും പോലെ തോന്നുന്നു, താമസിക്കുന്ന വീട്ടില്‍ വല്ലാത്ത അപരിചിത്വം കൂടെയുള്ള ചങ്ങാതിമാര്‍ പോലും അപരിചിതര്‍ പോലെ.തികച്ചും പരിചിതര്‍ക്ക് നടുവില്‍ ഒരു അപരിചിതനായി .സ്വന്തമെന്നു കരുതിയവര്‍ പോലും സ്വന്തമല്ലാത്ത അവസ്ഥ. അറിയില്ല എന്തെ എനിക്കിങ്ങനെ???

Monday, October 25, 2010

മനസ്സില്‍ വിരിഞ്ഞൊരാ പ്രണയത്തിന്‍ പൂക്കള്‍...

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പലപ്പോഴായി ജീവിതത്തില്‍, പക്ഷെ അതില്‍ തുറന്നു പറയാന്‍ തോന്നിയത് ആകെ ഒന്ന് മാത്രം എന്നാലും മനസ്സില്‍ ഇന്നും ആ മുഖങ്ങള്‍ തെളിഞ്ഞു കാണാം, ഒരാളുടെതോഴികെ, അതായിരുന്നു എന്റെ ആദ്യ പ്രണയം ,പ്രണയം എന്ന് പറയുമോ എന്നെനിക്കറിയില്ല ,കാരണം ആ പ്രായത്തില്‍ എനിക്ക് പ്രണയത്തിന്റെ അര്‍ഥം അറിയില്ലായിരുന്നു. പക്ഷെ ഇന്നും അവള്‍ എന്റെ മനസിലുണ്ട് ഗീതാഞ്ജലി അതായിരുന്നു അവളുടെ പേര് ,അങ്കനവാടിയില്‍ എന്നും അവളുടെ കൂടെയിരിക്കനായിരുന്നു എനികിഷ്ടം ,അവള്‍ക്കും അങ്ങനെതന്നെയായിരുന്നു അവള്‍ കൊണ്ട് വന്നിരുന്ന ബിസ്കുടുകള്‍ എനിക്ക് മാത്രമേ തന്നിരുന്നുള്ളു ,പാട്ടുകള്‍ എനിക്ക് മാത്രമായി പാടി തന്നിരുന്നുള്ളു, ആര് ചോദിച്ചാലും എനിക്കവളെ കുറിച്ച് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളു, ഞാന്‍ കരയുമ്പോള്‍ കൂടെ കരഞ്ഞിരുന്ന എന്റെ കൂട്ടുകാരി, പക്ഷെ അവളുടെ അവ്യക്തമായ രൂപം മാത്രമേ എനിക്ക് ഇന്നുള്ളൂ, പക്ഷെ എനിക്കായി കരഞ്ഞ ആ കുഞ്ഞി കണ്ണുകള്‍ ഇന്നുമെന്റെ മനസ്സില്‍ ഉണ്ട്, അക്ഷരമാലകളില്‍ ഓരോ അക്ഷരം പഠിക്കുമ്പോഴും ,'ഋ' എനിക്ക് എന്നും കണ്ണീരിന്റെ ഉപ്പു രസമായിരുന്നു തന്നത്.അങ്കണവാടി മുറ്റത്തെ മണലില്‍ അക്ഷരങ്ങള്‍ എഴുതിപ്പികുമ്പോള്‍ 'ഋ' എന്റെ കുഞ്ഞി കൈകള്‍ക്ക് വഴങ്ങിയിരുന്നില്ല, ടീച്ചറുടെ ശകാരങ്ങള്‍ എന്റെ മനസിനെ മുരിവേല്പിച്ചപോള്‍ എനിക്കായി തേങ്ങിയ ആ കണ്ണുകള്‍ ഞാന്‍ മറക്കില്ല , അങ്കണവാടി വിട്ട ശേഷം ഞാന്‍ അവളെ കണ്ടില്ല , ഇപ്പോള്‍ എവിടെയെന്നറിയില്ല, എങ്കിലും എന്റെ മനസ്സില്‍ പൂത്തൊരാ ആദ്യ പ്രണയ പുഷ്പം വാടാതെ നില്‍ക്കുന്നു, ഏതു കോണിലാണെങ്കിലും നേരുന്നു സഖീ നിനക്ക് ഭാവുകങ്ങള്‍..
പിന്നീടും പല പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചിട്ടുണ്ട് തൊട്ടടുത്ത സ്കൂളില്‍ ഒന്നാമതായ പെണ്‍കുട്ടി മുതല്‍ മത്സര വേദികളില്‍ എന്റെ കൂടെ മത്സരിച്ചവരോട് വരെ, പക്ഷേ ആ പൂകളെല്ലാം ഒരിക്കലും തളിര്തിരുന്നില്ല, വിരിയുന്നതിനു മുന്പേ വാടി പോയവയയിരുന്നു.
പിന്നീട് +2 വിനു പഠിക്കുമ്പോഴായിരുന്നു തുടര്‍ച്ചയായ 2 കൊല്ലം ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നത്, എന്റെ അടുത്ത കൂട്ടുകാര്‍ക്കല്ലാതെ ആര്‍കും അറിയുമായിരുന്നില്ല അത്, പക്ഷെ തുറന്നു പറയാനാവാതെ അതും എന്റെ മനസ്സില്‍ വാടി കരിഞ്ഞു, പിന്നീട് അത് കഴിഞ്ഞു കോളേജ് പഠനത്തിനിടെ മെലിഞ്ഞു കണ്ണട വെച്ചൊരു പാട്ടുകാരി എന്റെ മനസ്സില്‍ വന്നു, പക്ഷെ എനിക്ക് മുന്പേ എന്റെ ചങ്ങാതി അവളുടെ ഹൃദയം കീഴടക്കി.
പിന്നെ ഞാന്‍ ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറഞ്ഞു, പക്ഷെ എന്റെ സ്നേഹം മനസിലാക്കാന്‍ അവള്‍ക്കു പറ്റിയില്ല എന്നാലും ഞാന്‍ ആ പ്രണയത്തെ ആസ്വദിച്ചു, ഒരു പാട് സ്നേഹിച്ചു ഇന്നും പൂക്കാതെ എപ്പോഴായാലും വാടാമെന്നപോലെ ആ പൂവ് എന്റെ മനസ്സില്‍ തളിര്‍ത്തു നില്‍ക്കുന്നു.
പക്ഷെ ഗീതാഞ്ജലി, എന്നോ നഷ്‌ടമായ എന്റെ ബാല്യകാലസഖി, ചാക്രികമായ ഈ ജീവിത പ്രയാണത്തില്‍ വീണ്ടും കണ്ടുമുട്ടുമോ എന്നറിയാതെ ,എനിക്കായി നനയിച്ച ആ കണ്ണുകള്‍ തേടി ഒരു യാത്ര..ഇന്നെതോ ലോകത്ത് സ്വന്തബന്ധങ്ങളുടെ ഇടയില്‍ ആഹ്ലാദവതിയായി കഴിയുന്നുവെന്നു വിശ്വസിക്കട്ടെ...

Wednesday, September 29, 2010

കാത്തിരിക്കാം ഞാന്‍ ഇനിയും ഈ ഇടനാഴിയില്‍ ...
നമ്മള്‍ കണ്ടുമുട്ടിയ ഈ മരത്തണലില്‍ ...
നിന്‍ വിരലാല്‍ തീര്‍ത്ത ചിത്രങ്ങള്‍ ,നിന്റെ കാല്പാടുകള്‍
നമ്മളൊന്നിച്ചു തീര്‍ത്ത കളിസൌധങ്ങള്‍ ..
എല്ലാം കാത്തുവെയ്ക്കും ഞാന്‍ ,നിന്‍ ഓര്‍മകള്‍ക്കായി
തീര്‍ക്കും ഞാന്‍ ഒരു പ്രണയസ്മാരകം നിനക്കായി ..

Wednesday, September 22, 2010

താണ്ടി ഞാനേറെ ദൂരം ,
താണ്ടുവാനുണ്ടിനിയുമേരെ.
എന്‍ മുന്നിലുല്ലോരനന്തമാം വീഥിയില്‍....
ഇനി എന്തെന്നറിയാതെ,, നോക്കിനിന്നു...
വിജനമാം പാതയില്‍ ഏകനായി ഞാന്‍
ആരെയോ തേടി നടന്നിടുന്നു..
അങ്ങകലെ ഞാന്‍ കണ്ടു, വെണ്മുകില്‍ പോല്‍ ..
നിന്നെ എന്‍ തോഴി ,പക്ഷെ അകലുന്നു
നീ എന്നില്‍ നിന്നും ഒരു മരിചിക പോല്‍...
ആരെയോ തേടും കണ്ണുകളാല്‍ ഞാന്‍
ഏകനായി ആ ഇടവഴിയില്‍..
തണല്‍ മരങ്ങള്‍ തന്‍ നടുവില്‍...
കൊഴിഞ്ഞു വീണ പുഷ്പങ്ങളാല്‍
നിബിഡമായ പാതയോരത്ത്..
പ്രതീക്ഷകള്‍ തന്‍ കൂമ്പാരത്തില്‍..
മഴയെ കാക്കും വേഴാമ്പല്‍ പോല്‍..
എന്തിനോ വേണ്ടി ഇനിയും..
കാത്തുനിന്നു..അനന്തമായി..
അറിഞ്ഞില്ലേ എന്‍ സ്നേഹം ..
അതോ കണ്ടില്ലെന്നു നടിപ്പതോ..
നിന്‍ മൌനത്താല്‍ ഇടറിയെനിദയം,
മുറിഞ്ഞുപോയ് ആയിരം ചീളുകലായ്

Tuesday, September 14, 2010

ഇരുളിനെ പേടിച്ച നാളുകള്‍...

ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല , നടക്കണം എന്ന് തോന്നിയതിനാല്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി.പകല്‍ സമയങ്ങളിലുള്ള ആരവങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുന്നു കൊച്ചി നഗരത്തിന്റെ തീര്‍ത്തും ശാന്തമായ മുഖം.ഹൈ വേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം.രാത്രിയുടെ ശാന്തത എന്റെ ഓര്‍മകളെ വിളിച്ചുണര്‍ത്തി.ഇരുളില്‍ ഏകനായി നടക്കുമ്പോള്‍ മനസ്സില്‍ ആ പഴയ പല്ലവി ഇരുമ്പി വന്നു"അമ്മേ എനിക്ക് ഇരുട്ടില്‍ പോകാന്‍ പേടിയാകുന്നു ", പകലുകളില്‍ ചേച്ചി പറഞ്ഞു തരുന്ന യക്ഷിയുടെയും പ്രേതത്തിന്റെയും കഥകള്‍ എന്നില്‍ രാത്രിയുടെ കൂരിരുള്ളില്‍ ഭയം നിറച്ചിരുന്നു .കൂര്‍ത്ത ദംഷ്ട്രകള്‍ നീട്ടി ചോരയ്കായി കൊതിക്കുന്ന യക്ഷിയുടെ കഥകള്‍ പറയുമ്പോള്‍ മനസ്സില്‍ ഭീതിയുടെ കനലുകള്‍ ചേച്ചി വിതച്ചിട്ടുണ്ടാവും, പിന്നീട് ഏകനായി നില്‍കുന്ന ഓരോ വേളയിലും അവ എന്നെ വല്ലാതെ ഭയപെടുത്തി,ക്ലാസ്സുകളില്‍ ഫ്രീ പിരീടുകളില്‍ അവളുടെ കൂട്ടുകാരികള്‍ പറയുന്ന കഥകള്‍ അതിലും ഭംഗിയായി ഞങ്ങള്ക് മുന്നില്‍ അവതരിപിക്കാന്‍ ചേച്ചിക്ക് കഴിഞ്ഞു , ഞാനും ചന്ദ്രേട്ടനും,ചിന്നുവും അത് കേട്ട് കണ്ണ് മിഴിച്ചിരിക്കും.ചേച്ചിയെക്കാളും ചെറിയ മൂപ്പുന്ടെങ്കിലും ചന്ദ്രേട്ടനും ഭയങ്കര പേടിയായിരുന്നു.നട്ടുച്ച നേരങ്ങളില്‍ കുളത്തില്‍ കുളിക്കാന്‍ പോയാല്‍ മുക്കികൊല്ലുന്ന പ്രേതത്തെ പറ്റി അവള്‍ പറയുമ്പോള്‍ അംഗീകരിച്ചില്ലെങ്കിലും അമ്മൂമ്മ പറയും അത് ഉള്ള കാര്യം തന്നെയാണെന്ന്. ഇരുളില്‍ ആരെങ്കിലും കൂടെയുണ്ടായാല്‍ എനിക്ക് ധൈര്യമാന്ന് അപ്പോള്‍ എന്നെ പേടിപ്പിക്കുന്ന ഇരുളിനെ നോക്കി ഞാന്‍ കൊഞ്ഞനം കുത്തും ഒരു വീരനെ പോലെ ഞാന്‍ മുന്നോട്ടു നീങ്ങും.അതെ പോലുള്ള ഇരുളില്‍ നിന്നാണ് ഞാന്‍ അച്ഛനെയും ആദ്യമായി കാണുന്നത് എന്റെ ഓര്‍മയില്‍ രാത്രിയ്ല്‍ പെട്ടിയും തൂക്കി ഇരുഉട്ടിനെ ഭയക്കാതെ വരുന്ന അച്ഛന്‍, അതെ പോലെ തന്നെ കുറച്ചു ദിവസങ്ങള്‍ക് ശേഷം എന്നോട് പറയാതെ അതെ പെട്ടിയും എടുത്ത് ഇരുളിലേക്ക് പോകുന്ന അച്ഛന്‍. പിന്നെ ഓരോ രാത്രിയും കാത്തിരിപ്പാണ് ഇരുളിലേക്ക് അച്ഛന്‍ വരുന്നുണ്ടോ എന്ന് , ചോര കുടിക്കുന്ന യക്ഷിയുടെ കയ്യില്‍ പെട്ടാല്‍ അച്ഛനെയും കൊല്ലുമോ എന്ന് ഞാന്‍ ചേച്ചിയോട് ചോദിച്ചിട്ടുണ്ട്, അപ്പോള്‍ അവള്‍ പറയും അച്ഛന്റെ കയ്യില്‍ ഇരുമ്പിന്റെ അംശമുള്ള സാധനം വല്ലതും ഉണ്ടാവും അത് കൊണ്ട് യക്ഷിയെ പേടിക്കേണ്ടെന്നു, എന്നാലും എനിക്ക് സമാധാനമാവില്ല ഒരു ഇരുമ്പാണി സംഘടിപിചു ഞാന്‍ കയ്യില്‍ വെച്ച് അച്ഛന് കൊടുക്കാന്‍, പക്ഷെ ഒരിക്കലും അച്ഛന്‍ പോകുന്ന സമയം ഞാന്‍ അറിഞ്ഞില്ല , രാത്രിയ്ല്‍ എന്റെ അരികില്‍ കിടന്നിരുന്ന അച്ഛനെ രാവിലേക്ക് ഞാന്‍ കണ്ടിരുന്നില്ല ,പിന്നീട് വീണ്ടും കാത്തിരിപ്പിന്റെ ദിവസമാന്നു , വീണ്ടും ഒരു രാത്രിക്കായി . ഒരു രാത്രിയ്ല്‍ വീട്ടില്‍ എത്തിയ അച്ഛന്‍ ഞങ്ങളെയും കൂട്ടി തന്നെ തിരിച്ചു പോയി, പുലര്‍ച്ചെ ആയിരുന്നു യാത്ര അതുവരെ കാഞ്ഞങ്ങാട് മാത്രം വരെ കണ്ടിരുന്ന ഞാനും ചേച്ചിയും പുതിയ സ്ഥലങ്ങളിലെക്കെതിയപ്പോള്‍ കണ്ണും മിഴിച്ചു നിന്ന് , പിന്നീട് ഞാന്‍ അറിഞ്ഞു ഇരുളില്‍ എന്നും അച്ഛന്‍ വന്നിരുന്നത് ഈ കൊട്ടിയൂര്‍ക്കാനെന്നും ഞങ്ങള്‍ ഇനി അച്ഛന്റെ കൂടെ ആണെന്നുമുള്ള സത്യങ്ങള്‍.ആദ്യം ആ ചുറ്റുപാടുകള്‍ എനിക്കിഷ്ടമയെങ്കിലും പിന്നീട് എനിക്ക് നഷ്‌ടമായ സ്വതന്ത്രങ്ങള്‍ ബോധ്യമായി ഞായറാഴ്ചകളില്‍ ആര്മാധിച്ചു കളിയ്ക്കാന്‍ എന്റെ കൂട്ടുകാരെ നഷ്ടമായി . വല്ല്യമ്മ, ബാലമ്മ ,ചന്ദ്രേട്ടന്‍ പിന്നെ ചിന്നൂനെയും എനിക്ക് നഷ്ടമായി. ബാലമ്മ പാല് കരക്ക്കുമ്പോള്‍ മണിക്കുട്ടിയെ ആര് പിടിക്കും എന്ന് ഞാന്‍ ചിന്തിച്ചു,കണ്ടത്തിലെയും തറവാട്ടിലെയും തെയ്യങ്ങള്‍ നഷ്ടമായി . ഓരോ അവധിയ്കും തിരിച്ചു പോകുമ്പോള്‍ ഭയങ്കര ആവേശമായിരുന്നു.പക്ഷെ ചിലതൊക്കെ തിരിച്ചു പിടിക്കാന്‍ പറ്റിയില്ലെങ്കിലും ഭയപെടുതുന്ന രാത്രികള്‍ അവിടം തന്നെയുണ്ടായിരുന്നു ,അച്ഛന്റെ കൈ മുറുക്കെ പിടിച്ചു ഞാന്‍ ആ ഇരുളിലേക്ക് കൊഞ്ഞനം കുത്തി.. പക്ഷെ പിന്നീട് ആ ഭയം എന്നെ വിട്ടു പോയ്‌ കളഞ്ഞു രാത്രി എന്നതിന് പകരം പകലിനെയാണ് ഞാന്‍ ഭയപെട്ടത് കാരണം എനിക്ക് ജീവിക്കാന്‍ പേടിയ ഇപ്പോളും .......

Thursday, August 19, 2010

മുന്നോട്ടുള്ള വഴി...

ഇനി എന്ത്?. അതെ ഈ ചോദ്യം പലവട്ടം അവന്‍ സ്വയം ചോദിച്ചു, മുന്നിലുള്ള കൈവഴികളിലൂടെ മുന്നോട്ടു നടക്കുമ്പോഴും അവന്റെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യമായി അത് ബാക്കി നിന്നു.സ്വപ്‌നങ്ങള്‍ വെറും മോഹങ്ങളായി തന്നെ മനസ്സില്‍ നിന്നു.
ഒരിക്കലും യാതര്ത്യമാകാത്ത സുന്ദര സ്വപ്‌നങ്ങള്‍.കുറച്ചും കൂടി മുന്നോട്ടേക് അവന്‍ പോയി അപ്പോള്‍ അവന്റെ മനസ്സില്‍ ബാല്യത്തില്‍ കഥപുസ്തകങ്ങളില്‍ വഴിയറിയാതെ ഉഴറിയിരുന്ന മാന്‍കുട്ടിയെ ഓര്‍ത്തു, അതിനെ അവന്‍ വിജയകരമായി ലക്ഷ്യത്തില്‍ എത്തിച്ചിരുന്നു,കുറുക്കനില്‍ നിന്നും നരിയില്‍ നിന്നും രക്ഷിച് അതിന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതില്‍ അവന്‍ വിജയിച്ചിരുന്നു.ഇപ്പോള്‍ മാന്കുട്ടിയുടെ സ്ഥാനത് അവന്‍ തന്റെ ചിത്രം സങ്കല്പിച്ചു.ആര്‍കും അവനെ മനസിലായില്ല ,കാരണം മറ്റുള്ളവരുടെ കണ്ണില്‍ അവന്‍ തികച്ചും സൌഭാഗ്യവ്നാണ് അവനും അറിയാം തന്നെക്കാള്‍ സങ്കടമുള്ളവര്‍ വേരെയുമുണ്ടെന്നു.എന്നാലും അവന്‍ ദുഖിതനായിരുന്നു.വെളിച്ചത്തെക്കാള്‍ ഇരുട്ടിനെയാണ് അവന്‍ സ്നേഹിച്ചത്, മരണത്തെക്കാളും ജീവിക്കാന്‍ അവനു ഭയമായിരുന്നു,ബാല്യം അവന്റെ മനസ്സില്‍ ജീവിതത്തെ കുറിച്ച് നിറമുള്ള സ്വപ്നങ്ങലാന്നു വരച്ചു വെച്ചത് ആ നഷ്ടം അവനെ നന്നായി ബാധിച്ചു, മുന്നോട്ടു പോകുവാന്‍ അവന്‍ മടിച്ചു, എന്നാലും നിലനില്പിനായി അവന്‍ പരിശ്രമിച്ചു, അവനെ സ്നേഹിക്കുന്നവരെ ഭ്രാന്തമായി സ്നേഹിച്ചു, അവരുടെ വിയോഗങ്ങളും അവഗണനകളും അവന്റെ മനസ്സില്‍ നീറ്റല്‍ ഏല്പിച്ചു.അവന്‍ പോകാന്‍ കൊതിച്ച പാതകളെല്ലാം വന്മതിലുകള്‍ ആരോ മറച്ചിരുന്നു, അത് ചാടി കടക്കാന്‍ അവന്‍ ശ്രമിച്ചില്ല വിധി കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടേക്ക് നീങ്ങി, ആ പോക്കില്‍ കൂടെ ഉണ്ടാവും എന്ന് കരുതിയവര്‍ അകന്നു പോയി ,കൂടെ കൊണ്ടുവരാന്‍ ശ്രമിച്ച പലരെയും അവനു നഷ്ടമായി, ആദ്യമായി അവന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു . മറ്റുള്ളവര്‍ക് മുന്നില്‍ അത് പരാജയമായിരുന്നെങ്കിലും അവന്റെ മുന്നില്‍ അത് വിജയമായിരുന്നു.അവന്‍ അങ്ങനെ കരുതി മുന്നോട്ടേക് നീങ്ങി വീണ്ടും എങ്ങോട്ടനെന്നറിയാതെ അവന്‍ വീണ്ടും അതെ ചോദ്യം തന്നോട് തന്നെ ചോദിച്ചു, തളര്‍ന്ന കാലുകലെക്കാള്‍ മുറിവേറ്റ മനസും പേറി മുന്നോട്ട്..പണ്ട് വഴികാണിച്ചു കൊടുത്ത മാന്കുട്ടിയെ പോലെ ആരോ വരച്ച വരകളിലൂടെ അവന്‍ നടന്നു ..

Friday, July 30, 2010

വീണ്ടും ഒരു വസന്തം....

"അജിത്‌ ഈ വര്ഷം ജൂലൈ 24 നു ഒരു പരിപാടി വെച്ചിട്ടുണ്ട് ഞങ്ങളുടെ +2 ബാച്ചിന്റെ ഒത്തു ചേരല്‍ , നീ എന്തായാലും വരണം.. "കഴിഞ്ഞ ഏപ്രിലില്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‍ പിന്നെ ഒരു കാത്തിരിപ്പായിരുന്നു..
അങ്ങനെ ജൂലൈ മാസം വന്നെത്തി 24 പ്രവര്‍ത്തിദിവസം ആണെങ്കിലും ലീവ് എടുത്ത് പോകാന്‍ തീരുമാനിച്ചു അറിയാവുന്നവരൊക്കെ വിളിച്ചു പറഞ്ഞു കാണണം എന്ന് ,എല്ലാവരെയും ഒന്ന് കാണാന്‍ നല്ല ആഗ്രഹം ഉണ്ടായി.
അങ്ങനെ 23 നു വൈകുന്നേരം വണ്ടി കേറിയത്‌ മുതല്‍ ഈ പരിപാടി ആയിരുന്നു എന്റെ മനസ്സില്‍ ,3 വര്‍ഷമായി കാണാതിരുന്ന ചങ്ങാതിമാരുടെ മാറ്റങ്ങള്‍ ആലോചിച്ചും പഴയ ടീച്ചര്‍മാരെ കുറിച്ചും എന്റെ ആലോചനയില്‍ മാറി മാറി വന്നു , പുലര്‍ച്ചെ 3 മണിക് വീടിലെതിയതനെങ്കിലും ഞാന്‍ അന്ന് നേരത്തെ ഉണര്‍ന്നു ,ബസില്‍ ഇരിക്കുമ്പോഴും പരിപാടിയെ കുറിച്ച് ഞാന്‍ എന്തെല്ലാം മനസ്സില്‍ കണ്ടു.ഒരു ഹാളില്‍ നിറയെ എന്റെ കൂട്ടുകാരെയും അധ്യാപകരെയും ഞാന്‍ മനസ്സില്‍ കണ്ടു..പക്ഷെ അവിടെ എത്തിയപ്പോള്‍ ആകെ 20 പേരെ ഉണ്ടായിരുന്നുള്ളു..ജീവിതത്തിന്റെ തിരക്കിനിടയില്‍ പലര്ക്കും വരന്‍ സാധിച്ചില്ല..എന്നാലും അത്രയും ആള്‍കാരെ കണ്ടത്തില്‍ വളരെ സന്തോഷിച്ചു ,കളി പറഞ്ഞും വിവരങ്ങള്‍ ആരഞ്ഞും ഇരുന്നു ... മാറ്റങ്ങള്‍ അവര്‍ക്കും എനിക്കും ഉണ്ടായിട്ടുണ്ട്..എന്നാലും വളരെ അധികം സന്തോഷം തോന്നി..എന്റെ അധ്യാപകരെയും ഞാന്‍ കണ്ടു ,മാറ്റങ്ങള്‍ അവരും അറിയിച്ചു ,ചിലര്‍ മറന്നു പോയെങ്കിലും കൂടുതല്‍ പേരും തിരിച്ചറിഞ്ഞു ,കണ്മുന്നില്‍ മാറി മാറി വരുന്ന കുട്ടികല്കിടയില്‍ നിന്നും തിരിച്ചറിഞ്ഞതില്‍ ഭയങ്കര സന്തോഷം തോന്നി,മുമ്പേ കാണാന്‍ പോകാത്തതില്‍ പശ്ചാത്താപവും ആ ഒരു ദിവസം എല്ലാം മറന്നു ചിരിക്കാന്‍ സാധിചിട്ടുണ്ടാവും ഞങ്ങളില്‍ പലര്ക്കും പഠനത്തിന്റെയും ജീവിതത്തിന്റെയും തിരക്കില്‍ അല്പം സന്തോഷിചിട്ടുണ്ടാവും
വൈകുന്നേരം ആയപ്പോള്‍ മനസ്സില്‍ നേരിയ വേദനയും തോന്നി ഇനിയും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു ഞങ്ങള്‍ ,ആ ഗേറ്റ് കടന്നപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി ഇനിയെന്ന് എന്നാ ചോദ്യം മനസ്സില്‍ നോവുനര്‍ത്തി .....


"വസന്തകാലത്തിന്‍ കുളിര്‍മ പോയ്‌.....
പൊഴിന്ജോരാ പൂക്കള്‍ പോല്‍...
ഒന്നായി ഒഴുകിവന്നു,കൈവഴിയായി...
പിരിഞ്ഞോരാ ചാലുകള്‍ പോല്‍..
ചുറ്റും കാലചക്രത്തിന്‍ ഫലമായി ...
വേര്‍പിരിഞ്ഞു നമ്മള്‍..
തിരക്ക് പിടിച്ച ജീവിതത്തില്‍..
നഷ്ടമായ് ,എന്നാലും കൊതിച്ചു..
വീണ്ടും ഒരു വസന്തം..."





Tuesday, July 6, 2010

"Struggling for Existence"


When I'm hearing "Struggling for Existence" first time I didn't understand its having a great meaning.I just learned from my Zoology teacher that in this living world everyone struggling for their existence.But that time I just ask myself whether we having that much struggle to live in this world but now I got real meaning of that, life teaches me what is struggling for existence.Each and every things in the world doing same...But one side its hurting others who cares they want to live ..
Now I'm also struggling everywhere but is it necessary? I don't know ....but I'm also struggling everywhere....

Wednesday, June 2, 2010

മണ്മറഞ്ഞു പോയാ ആ സ്നേഹനിധി....

ഇന്ന് ജൂണ്‍ 2
കഴിഞ്ഞ വര്ഷം ഇതേ ദിവസം ആണ് അമ്മൂമ്മയെ എനിക്ക് നഷ്ടായത്..
ആ നഷ്ടത്തെ കുറിച്ച് ഞാന്‍ അന്ന് അത്ര ബോധവാന്‍ ആയിരുന്നില്ല..
കാമ്പസില്‍ നിന്ന് വിവരം അറിഞ്ഞു വരുമ്പോള്‍ മനസ്സില്‍ ഒരാഴ്ചത്തേക്ക് കാമ്പസില്‍ പോകേണ്ട എന്നുല്ലൊരു സന്തോഷം മനസിലുണ്ടായിരുന്നു..എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ വല്ലാത്ത ബഹളം എല്ലവരുടെ നിലവിളികള്‍ എന്റെ മനസ്സില്‍ മുറിവേല്പിച്ചു..
കണ്ണീര്‍ പൊടിയാതിര്ക്കാന്‍ ഞാന്‍ ശ്രമിച്ചു.. ഞാന്‍ ആണ്‍കുട്ടി കരയാന്‍ പാടില്ല എന്ന ബോധം അതിനു അനുവദിച്ചില്ല.. പക്ഷെ അതോര്‍ത്തു ഞാന്‍ പിന്നീട് പല പ്രാവശ്യം കണ്ണീര്‍ വാര്തിട്ടുണ്ട്..
7 വയസിനു ശേഷം അമ്മൂമ്മയെ വല്ലപ്പോഴും മാത്രമേ കാന്നുല്ലുവെങ്കിലും അത് വരെ അമ്മൂമ്മയുടെ കൂടെ ഞാന്‍ വിട്ടു മാറാതെ നടന്നിട്ടുണ്ട്..
ആ കൈ പിടിച്ചു തറവാടില്‍ തെയ്യത്തിനു പോയിട്ടുണ്ട്..
കണ്ടത്തില്‍ ഞാറു നടുമ്പോള്‍ പാട വരമ്പത്ത് ഞാന്‍ ഇരുന്നു നോക്കാറുണ്ട്..
അമ്മൂമ്മയ്ക് മുറുക്കാന്‍ കുനിച് വായിലിട്ടു കൊടുക്കുമ്പോള്‍ അമ്മൂമ്മയുടെ മോന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ പറയും ഞാന്‍ വലുതായാല്‍ അമ്മൂമ്മയെ നോക്കാം എന്ന് ...അത് പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണ് നിറയും ..എന്നെ ചേര്‍ത്ത് പിടിക്കും ..
കര്കിടക മാസത്തില്‍ വീട്ടില്‍ ഏതാണ വൈകിയാല്‍ അമ്മോമ്മയ്കു ആവലാതി ആയിരുന്നു..
നല്ല ഇടി മുട്ടുന്ന സമയത്ത് രാമ നാമം ജപിചിരിക്കും....
എനിക്ക് കടത്തനാട്ടു മാക്കതിന്റെയും ..തച്ചോളി ഒതെനന്റെയും കഥ പറഞ്ഞു തരും..
പൊട്ടന്‍ തെയ്യത്തിന്റെയും ചാമുണ്ടി അമ്മയുടെയും എല്ലാം..
വല്യമ്മയുടെ മുടി ജട പിടിചിര്‍ന്നു വയറ്റില്‍ ഒരു മുഴയും ഉണ്ടായിരുന്നു..
എന്നാലും കുഞ്ഞമ്മാര് അമ്മ സുന്ദരിയായിരുന്നു.. ഉണ്ട കണ്ണുള്ള സുന്ദരി..
മാപ്പ് ....
എന്തിനൊക്കെയോ മാപ്പ്..
കാലം കൊണ്ട് വന്ന്ന അന്തരം നമ്മുക്കിടയില്‍ ഒരു വന്മതിലായി നിന്ന് ..
എന്തോ ഒന്നും തന്നില്ല ഞാന്‍ തിരിച്ചു ,എനിക്ക് തന്ന സ്നേഹം പോലും.. പറഞ്ഞ വാക്കുകള്‍ പാഴ്വക്കും ആയി..
പക്ഷെ അന്ന് കരയാത്തത് ഞാന്‍ ത്തിനു ശേഷം കരഞ്ഞു ഒരുപാടു..
നഷ്ടപെട്ട നിധിയെ ഓര്‍ത്തു..
അവസാന നിമിഷത്തില്‍ ഒന്ന് വന്നു വെള്ളം തരാന്‍ പോലും ഞാന്‍ ഉണ്ടായില്ല..
എന്നാലും മരണത്തിനു തൊട്ടുമുമ്പില്‍ വരെയും എന്നെയുമെന്റെ വാകുകളും അമ്മൂമ്മ ഓര്‍ത്തിരിക്കും എന്ന് ഞാന്‍ കരുതുന്നു..
ആകാശത്തിന്റെ കോണില്‍ നിന്നും പുഞ്ചിരിക്കുന്ന ഒരു ഉണ്ട കണ്ണുള്ള നക്ഷത്രത്തെ ഞാനിന്നു നോക്കും .. ആരോടും പരിഭവമില്ലാതെ ഞങ്ങള്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആ നക്ഷത്രം ..

Saturday, May 29, 2010

വീണ്ടും ഒരു മഴക്കാലം.....

മഴ തുടങ്ങി ......
കുട്ടിക്കാലത്ത് മഴക്കാലം എന്നെ വളരെയധികം രസിപ്പിച്ചിരുന്നു...
മഴയുള്ള സമയങ്ങളില്‍ ഞങ്ങളുടെ വീട് ചോര്‍ന്നോളിക്കുമൈരുന്നു..
ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ ഓടിന്റെ വിടവിലുടെ നിലത്തു പത്രത്തില്‍ വീഴുന്ന
വെള്ളത്തുള്ളികളുടെ താളം എനികിഷ്ടമയിരുന്നു...
പുറത്തു പെയ്യുന്ന കോരിച്ചൊരിയുന്ന മഴയുടെ സബ്ധവും ശ്രദ്ധിച്ചു ഞാന്‍ അമ്മയെ കെട്ടിപിടിച്ചു കിടന്നിരുന്നു..
രാവിലെ വല്ലയാച്ചന്റെ കൂടെ കന്നുകാലിയെ കെട്ടാന്‍ ഞാന്‍ മുന്നിലെറങ്ങും..
മഴയത് പോകേണ്ടെന്നു ചൊല്ലി വഴക്ക് പറയുമ്പോളും കൊരംബയും എടുത്തു ഞാന്‍ ഇറങ്ങും..

പിന്നെ സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ.. പക്ഷെ വല്ലയാച്ചന്റെ കൂടെ കണ്ടത്തില്‍ പോകാന്‍ ഇഷ്ടമായിരുന്നു..
വീട്ടില്‍ നിന്ന് ഓടികുമ്പോള്‍ ചേച്ചിയുടെയും ചന്ദ്രേട്ടന്റെയും ഒരുമിച്ചു ഞാന്‍ മനസില്ല മനസോടെ സ്കൂളില്‍ പോകും എന്നാല്‍ പകുതിക്കെത്തിയാല്‍ ചേച്ചിയുടെ കൈയും തെറ്റിച്ചു ഞാന്‍ ഓടികളയും...
പിന്നെ നനഞ്ഞ ട്രൌസേരും ഇട്ടു ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഭയങ്കര തണുപ്പായിരിക്കും...
വൈകുന്നേരം പിന്നെ പറയേണ്ട വഴിയെ കാണുന്ന്ന ചാലുകളിലെല്ലാം ഞാന്‍ ചെന്ന് ചാടും
അതിന്റെ പേരില്‍ ചേച്ചിയുടെ കൈയില്‍ നിന്നും നല്ല ചീത്ത കേള്‍ക്കും...

പുറത്തു മഴ പെയ്യുമ്പോള്‍ എന്റെ മനസ് ഒരു നിമിഷം എന്റെ ബാല്യത്തിലേക്ക് പോയി...
ഇപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു ആദ്യത്തെ മഴതുള്ളിയെന്ന പോലെ അതെന്റെ മടിതടതിലേക്ക് പതിച്ചു..

വളരെണ്ടിയിരുന്നില്ല.. ഒന്നും നഷട്പെടരുതയിരുന്നു...
ആ ബാല്യം...
എന്റെ വല്ല്യമ്മയെ നഷ്ടപെട്ടതും മഴക്കാലത്താണ്....
എന്റെ വല്ല്യമ്മയെ കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ് എന്തോ അന്ന് മരിക്കുമ്പോള്‍ എനിക്ക് അത്ര സങ്കടം തോന്നിയില്ല എന്നാല്‍ ഇപ്പോള്‍ എന്നെ വിട്ടു പോയതെന്തേ എന്ന് ഞാന്‍ ചിന്തിക്കുന്നു..
മാപ്പ്............. തന്നിരുന്ന വാക്ക് പാലിക്കാന്‍ എനിക്ക് ആയില്ല .......

ആകാശത്തിന്റെ ഏതെങ്കിലും കോണിലിരുന്നു ഈ കൊച്ചുമോന് വേണ്ടി പ്രാര്‍ത്ഥിക്കണേ.....

Thursday, May 20, 2010

Tuesday, May 18, 2010

The book that touched me a lot..

Last week I read a book "One night @ the call center" of Chethan Bhagath.
I read his other 2 books "Five point someone" and "3 mistakes in my life" everything really intresting stories..
But "One night @ the call center" touched my heart a lot..
The character Shyam he is having some similarities with me .. I felt like that..
Becoz.. he s a big loser in his life...like me...
a big loserr...
Even I couldn't catch up my dreamz.....
The girl whome I loved never realized ma real love..
the friendds whome I trusted hurted me alot..
The life path I'm going is totally declined from my dream way..
This whole life irritating me like anything...
Now I'm looking the long way infront of me......

Wednesday, April 28, 2010

എന്റെ പ്രണയം..................

എനിക്കും ഉണ്ട് മനോഹരമായ പ്രണയം ....
അവളെ ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു ...വളരെയധികം എന്റെ പ്രണയം ഞാന്‍ അവളെ അറിയിക്കുകയും ചെയ്തു ......എന്നാല്‍ അവള്‍ എന്നെ ഇഷ്ടപെട്ടിരുന്നോ അറിയില്ല ഇഷ്ടമില്ല എന്നതിനേക്കാള്‍ എനിക്ക് പേടിയാവുന്നു എന്നായിരുന്നു അവളുടെ മറുപടി പക്ഷെ അവള്‍ എന്റെ മനസ്സില്‍ ഒരു ചിത്രസലഭം പോലെ പാറി നടക്കുന്നു ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരു മോഹം...............

ഒരിക്കല്‍ എന്റെ പ്രണയം അവള്‍ തിരിച്ചറിയും ഇത്തിരി വൈകിയാലും ........

എന്നെങ്കിലും അവള്‍ ഇത് വായിക്കാന്‍ ഇട വരും അന്ന് അവള്‍ തിരിച്ചറിയും ............
ഒരു തുള്ളി കന്നുന്നീരോടെ അവള്‍ എന്നെ ഒര്കും ഉറപ്പു.
ഏയ് എന്നെ അറിയോ?
ഞാന് ഈ ഭൂമിയില്‍ ജീവിക്കുന്നവന്‍ തന്നെയന്നു..
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്കുണ്ടായിരുന്നു പക്ഷെ ഒന്നും നടക്കും എന്ന് എനിക്ക് തോന്നുന്നില്ല അതാണ് ഞാന്‍ എന്റെ സ്വപ്നചിരകുകള്‍ തുറന്നുവയ്കുന്നത്
"ഇനിയും വയ്യെനിക്കീഭൂവില്‍
മുഖംമൂടി വച്ചൊരു jeewitham..
ഞാന്‍ പോകും പാതയോരങ്ങളില്‍
എന്നും ചിരിക്കും പൊയ്മുഖങ്ങള്‍ മാത്രം
ജീവിതം പാതയില്‍ ഇടറി ഞാന്‍ വീഴവെ..
ഒരു കൈത്താങ്ങായി അരുണ്ടെനിക്ക്..........."