Wednesday, June 2, 2010

മണ്മറഞ്ഞു പോയാ ആ സ്നേഹനിധി....

ഇന്ന് ജൂണ്‍ 2
കഴിഞ്ഞ വര്ഷം ഇതേ ദിവസം ആണ് അമ്മൂമ്മയെ എനിക്ക് നഷ്ടായത്..
ആ നഷ്ടത്തെ കുറിച്ച് ഞാന്‍ അന്ന് അത്ര ബോധവാന്‍ ആയിരുന്നില്ല..
കാമ്പസില്‍ നിന്ന് വിവരം അറിഞ്ഞു വരുമ്പോള്‍ മനസ്സില്‍ ഒരാഴ്ചത്തേക്ക് കാമ്പസില്‍ പോകേണ്ട എന്നുല്ലൊരു സന്തോഷം മനസിലുണ്ടായിരുന്നു..എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ വല്ലാത്ത ബഹളം എല്ലവരുടെ നിലവിളികള്‍ എന്റെ മനസ്സില്‍ മുറിവേല്പിച്ചു..
കണ്ണീര്‍ പൊടിയാതിര്ക്കാന്‍ ഞാന്‍ ശ്രമിച്ചു.. ഞാന്‍ ആണ്‍കുട്ടി കരയാന്‍ പാടില്ല എന്ന ബോധം അതിനു അനുവദിച്ചില്ല.. പക്ഷെ അതോര്‍ത്തു ഞാന്‍ പിന്നീട് പല പ്രാവശ്യം കണ്ണീര്‍ വാര്തിട്ടുണ്ട്..
7 വയസിനു ശേഷം അമ്മൂമ്മയെ വല്ലപ്പോഴും മാത്രമേ കാന്നുല്ലുവെങ്കിലും അത് വരെ അമ്മൂമ്മയുടെ കൂടെ ഞാന്‍ വിട്ടു മാറാതെ നടന്നിട്ടുണ്ട്..
ആ കൈ പിടിച്ചു തറവാടില്‍ തെയ്യത്തിനു പോയിട്ടുണ്ട്..
കണ്ടത്തില്‍ ഞാറു നടുമ്പോള്‍ പാട വരമ്പത്ത് ഞാന്‍ ഇരുന്നു നോക്കാറുണ്ട്..
അമ്മൂമ്മയ്ക് മുറുക്കാന്‍ കുനിച് വായിലിട്ടു കൊടുക്കുമ്പോള്‍ അമ്മൂമ്മയുടെ മോന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ പറയും ഞാന്‍ വലുതായാല്‍ അമ്മൂമ്മയെ നോക്കാം എന്ന് ...അത് പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണ് നിറയും ..എന്നെ ചേര്‍ത്ത് പിടിക്കും ..
കര്കിടക മാസത്തില്‍ വീട്ടില്‍ ഏതാണ വൈകിയാല്‍ അമ്മോമ്മയ്കു ആവലാതി ആയിരുന്നു..
നല്ല ഇടി മുട്ടുന്ന സമയത്ത് രാമ നാമം ജപിചിരിക്കും....
എനിക്ക് കടത്തനാട്ടു മാക്കതിന്റെയും ..തച്ചോളി ഒതെനന്റെയും കഥ പറഞ്ഞു തരും..
പൊട്ടന്‍ തെയ്യത്തിന്റെയും ചാമുണ്ടി അമ്മയുടെയും എല്ലാം..
വല്യമ്മയുടെ മുടി ജട പിടിചിര്‍ന്നു വയറ്റില്‍ ഒരു മുഴയും ഉണ്ടായിരുന്നു..
എന്നാലും കുഞ്ഞമ്മാര് അമ്മ സുന്ദരിയായിരുന്നു.. ഉണ്ട കണ്ണുള്ള സുന്ദരി..
മാപ്പ് ....
എന്തിനൊക്കെയോ മാപ്പ്..
കാലം കൊണ്ട് വന്ന്ന അന്തരം നമ്മുക്കിടയില്‍ ഒരു വന്മതിലായി നിന്ന് ..
എന്തോ ഒന്നും തന്നില്ല ഞാന്‍ തിരിച്ചു ,എനിക്ക് തന്ന സ്നേഹം പോലും.. പറഞ്ഞ വാക്കുകള്‍ പാഴ്വക്കും ആയി..
പക്ഷെ അന്ന് കരയാത്തത് ഞാന്‍ ത്തിനു ശേഷം കരഞ്ഞു ഒരുപാടു..
നഷ്ടപെട്ട നിധിയെ ഓര്‍ത്തു..
അവസാന നിമിഷത്തില്‍ ഒന്ന് വന്നു വെള്ളം തരാന്‍ പോലും ഞാന്‍ ഉണ്ടായില്ല..
എന്നാലും മരണത്തിനു തൊട്ടുമുമ്പില്‍ വരെയും എന്നെയുമെന്റെ വാകുകളും അമ്മൂമ്മ ഓര്‍ത്തിരിക്കും എന്ന് ഞാന്‍ കരുതുന്നു..
ആകാശത്തിന്റെ കോണില്‍ നിന്നും പുഞ്ചിരിക്കുന്ന ഒരു ഉണ്ട കണ്ണുള്ള നക്ഷത്രത്തെ ഞാനിന്നു നോക്കും .. ആരോടും പരിഭവമില്ലാതെ ഞങ്ങള്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആ നക്ഷത്രം ..

No comments:

Post a Comment