Tuesday, September 14, 2010

ഇരുളിനെ പേടിച്ച നാളുകള്‍...

ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല , നടക്കണം എന്ന് തോന്നിയതിനാല്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി.പകല്‍ സമയങ്ങളിലുള്ള ആരവങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുന്നു കൊച്ചി നഗരത്തിന്റെ തീര്‍ത്തും ശാന്തമായ മുഖം.ഹൈ വേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം.രാത്രിയുടെ ശാന്തത എന്റെ ഓര്‍മകളെ വിളിച്ചുണര്‍ത്തി.ഇരുളില്‍ ഏകനായി നടക്കുമ്പോള്‍ മനസ്സില്‍ ആ പഴയ പല്ലവി ഇരുമ്പി വന്നു"അമ്മേ എനിക്ക് ഇരുട്ടില്‍ പോകാന്‍ പേടിയാകുന്നു ", പകലുകളില്‍ ചേച്ചി പറഞ്ഞു തരുന്ന യക്ഷിയുടെയും പ്രേതത്തിന്റെയും കഥകള്‍ എന്നില്‍ രാത്രിയുടെ കൂരിരുള്ളില്‍ ഭയം നിറച്ചിരുന്നു .കൂര്‍ത്ത ദംഷ്ട്രകള്‍ നീട്ടി ചോരയ്കായി കൊതിക്കുന്ന യക്ഷിയുടെ കഥകള്‍ പറയുമ്പോള്‍ മനസ്സില്‍ ഭീതിയുടെ കനലുകള്‍ ചേച്ചി വിതച്ചിട്ടുണ്ടാവും, പിന്നീട് ഏകനായി നില്‍കുന്ന ഓരോ വേളയിലും അവ എന്നെ വല്ലാതെ ഭയപെടുത്തി,ക്ലാസ്സുകളില്‍ ഫ്രീ പിരീടുകളില്‍ അവളുടെ കൂട്ടുകാരികള്‍ പറയുന്ന കഥകള്‍ അതിലും ഭംഗിയായി ഞങ്ങള്ക് മുന്നില്‍ അവതരിപിക്കാന്‍ ചേച്ചിക്ക് കഴിഞ്ഞു , ഞാനും ചന്ദ്രേട്ടനും,ചിന്നുവും അത് കേട്ട് കണ്ണ് മിഴിച്ചിരിക്കും.ചേച്ചിയെക്കാളും ചെറിയ മൂപ്പുന്ടെങ്കിലും ചന്ദ്രേട്ടനും ഭയങ്കര പേടിയായിരുന്നു.നട്ടുച്ച നേരങ്ങളില്‍ കുളത്തില്‍ കുളിക്കാന്‍ പോയാല്‍ മുക്കികൊല്ലുന്ന പ്രേതത്തെ പറ്റി അവള്‍ പറയുമ്പോള്‍ അംഗീകരിച്ചില്ലെങ്കിലും അമ്മൂമ്മ പറയും അത് ഉള്ള കാര്യം തന്നെയാണെന്ന്. ഇരുളില്‍ ആരെങ്കിലും കൂടെയുണ്ടായാല്‍ എനിക്ക് ധൈര്യമാന്ന് അപ്പോള്‍ എന്നെ പേടിപ്പിക്കുന്ന ഇരുളിനെ നോക്കി ഞാന്‍ കൊഞ്ഞനം കുത്തും ഒരു വീരനെ പോലെ ഞാന്‍ മുന്നോട്ടു നീങ്ങും.അതെ പോലുള്ള ഇരുളില്‍ നിന്നാണ് ഞാന്‍ അച്ഛനെയും ആദ്യമായി കാണുന്നത് എന്റെ ഓര്‍മയില്‍ രാത്രിയ്ല്‍ പെട്ടിയും തൂക്കി ഇരുഉട്ടിനെ ഭയക്കാതെ വരുന്ന അച്ഛന്‍, അതെ പോലെ തന്നെ കുറച്ചു ദിവസങ്ങള്‍ക് ശേഷം എന്നോട് പറയാതെ അതെ പെട്ടിയും എടുത്ത് ഇരുളിലേക്ക് പോകുന്ന അച്ഛന്‍. പിന്നെ ഓരോ രാത്രിയും കാത്തിരിപ്പാണ് ഇരുളിലേക്ക് അച്ഛന്‍ വരുന്നുണ്ടോ എന്ന് , ചോര കുടിക്കുന്ന യക്ഷിയുടെ കയ്യില്‍ പെട്ടാല്‍ അച്ഛനെയും കൊല്ലുമോ എന്ന് ഞാന്‍ ചേച്ചിയോട് ചോദിച്ചിട്ടുണ്ട്, അപ്പോള്‍ അവള്‍ പറയും അച്ഛന്റെ കയ്യില്‍ ഇരുമ്പിന്റെ അംശമുള്ള സാധനം വല്ലതും ഉണ്ടാവും അത് കൊണ്ട് യക്ഷിയെ പേടിക്കേണ്ടെന്നു, എന്നാലും എനിക്ക് സമാധാനമാവില്ല ഒരു ഇരുമ്പാണി സംഘടിപിചു ഞാന്‍ കയ്യില്‍ വെച്ച് അച്ഛന് കൊടുക്കാന്‍, പക്ഷെ ഒരിക്കലും അച്ഛന്‍ പോകുന്ന സമയം ഞാന്‍ അറിഞ്ഞില്ല , രാത്രിയ്ല്‍ എന്റെ അരികില്‍ കിടന്നിരുന്ന അച്ഛനെ രാവിലേക്ക് ഞാന്‍ കണ്ടിരുന്നില്ല ,പിന്നീട് വീണ്ടും കാത്തിരിപ്പിന്റെ ദിവസമാന്നു , വീണ്ടും ഒരു രാത്രിക്കായി . ഒരു രാത്രിയ്ല്‍ വീട്ടില്‍ എത്തിയ അച്ഛന്‍ ഞങ്ങളെയും കൂട്ടി തന്നെ തിരിച്ചു പോയി, പുലര്‍ച്ചെ ആയിരുന്നു യാത്ര അതുവരെ കാഞ്ഞങ്ങാട് മാത്രം വരെ കണ്ടിരുന്ന ഞാനും ചേച്ചിയും പുതിയ സ്ഥലങ്ങളിലെക്കെതിയപ്പോള്‍ കണ്ണും മിഴിച്ചു നിന്ന് , പിന്നീട് ഞാന്‍ അറിഞ്ഞു ഇരുളില്‍ എന്നും അച്ഛന്‍ വന്നിരുന്നത് ഈ കൊട്ടിയൂര്‍ക്കാനെന്നും ഞങ്ങള്‍ ഇനി അച്ഛന്റെ കൂടെ ആണെന്നുമുള്ള സത്യങ്ങള്‍.ആദ്യം ആ ചുറ്റുപാടുകള്‍ എനിക്കിഷ്ടമയെങ്കിലും പിന്നീട് എനിക്ക് നഷ്‌ടമായ സ്വതന്ത്രങ്ങള്‍ ബോധ്യമായി ഞായറാഴ്ചകളില്‍ ആര്മാധിച്ചു കളിയ്ക്കാന്‍ എന്റെ കൂട്ടുകാരെ നഷ്ടമായി . വല്ല്യമ്മ, ബാലമ്മ ,ചന്ദ്രേട്ടന്‍ പിന്നെ ചിന്നൂനെയും എനിക്ക് നഷ്ടമായി. ബാലമ്മ പാല് കരക്ക്കുമ്പോള്‍ മണിക്കുട്ടിയെ ആര് പിടിക്കും എന്ന് ഞാന്‍ ചിന്തിച്ചു,കണ്ടത്തിലെയും തറവാട്ടിലെയും തെയ്യങ്ങള്‍ നഷ്ടമായി . ഓരോ അവധിയ്കും തിരിച്ചു പോകുമ്പോള്‍ ഭയങ്കര ആവേശമായിരുന്നു.പക്ഷെ ചിലതൊക്കെ തിരിച്ചു പിടിക്കാന്‍ പറ്റിയില്ലെങ്കിലും ഭയപെടുതുന്ന രാത്രികള്‍ അവിടം തന്നെയുണ്ടായിരുന്നു ,അച്ഛന്റെ കൈ മുറുക്കെ പിടിച്ചു ഞാന്‍ ആ ഇരുളിലേക്ക് കൊഞ്ഞനം കുത്തി.. പക്ഷെ പിന്നീട് ആ ഭയം എന്നെ വിട്ടു പോയ്‌ കളഞ്ഞു രാത്രി എന്നതിന് പകരം പകലിനെയാണ് ഞാന്‍ ഭയപെട്ടത് കാരണം എനിക്ക് ജീവിക്കാന്‍ പേടിയ ഇപ്പോളും .......

2 comments: