Friday, July 30, 2010

വീണ്ടും ഒരു വസന്തം....

"അജിത്‌ ഈ വര്ഷം ജൂലൈ 24 നു ഒരു പരിപാടി വെച്ചിട്ടുണ്ട് ഞങ്ങളുടെ +2 ബാച്ചിന്റെ ഒത്തു ചേരല്‍ , നീ എന്തായാലും വരണം.. "കഴിഞ്ഞ ഏപ്രിലില്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‍ പിന്നെ ഒരു കാത്തിരിപ്പായിരുന്നു..
അങ്ങനെ ജൂലൈ മാസം വന്നെത്തി 24 പ്രവര്‍ത്തിദിവസം ആണെങ്കിലും ലീവ് എടുത്ത് പോകാന്‍ തീരുമാനിച്ചു അറിയാവുന്നവരൊക്കെ വിളിച്ചു പറഞ്ഞു കാണണം എന്ന് ,എല്ലാവരെയും ഒന്ന് കാണാന്‍ നല്ല ആഗ്രഹം ഉണ്ടായി.
അങ്ങനെ 23 നു വൈകുന്നേരം വണ്ടി കേറിയത്‌ മുതല്‍ ഈ പരിപാടി ആയിരുന്നു എന്റെ മനസ്സില്‍ ,3 വര്‍ഷമായി കാണാതിരുന്ന ചങ്ങാതിമാരുടെ മാറ്റങ്ങള്‍ ആലോചിച്ചും പഴയ ടീച്ചര്‍മാരെ കുറിച്ചും എന്റെ ആലോചനയില്‍ മാറി മാറി വന്നു , പുലര്‍ച്ചെ 3 മണിക് വീടിലെതിയതനെങ്കിലും ഞാന്‍ അന്ന് നേരത്തെ ഉണര്‍ന്നു ,ബസില്‍ ഇരിക്കുമ്പോഴും പരിപാടിയെ കുറിച്ച് ഞാന്‍ എന്തെല്ലാം മനസ്സില്‍ കണ്ടു.ഒരു ഹാളില്‍ നിറയെ എന്റെ കൂട്ടുകാരെയും അധ്യാപകരെയും ഞാന്‍ മനസ്സില്‍ കണ്ടു..പക്ഷെ അവിടെ എത്തിയപ്പോള്‍ ആകെ 20 പേരെ ഉണ്ടായിരുന്നുള്ളു..ജീവിതത്തിന്റെ തിരക്കിനിടയില്‍ പലര്ക്കും വരന്‍ സാധിച്ചില്ല..എന്നാലും അത്രയും ആള്‍കാരെ കണ്ടത്തില്‍ വളരെ സന്തോഷിച്ചു ,കളി പറഞ്ഞും വിവരങ്ങള്‍ ആരഞ്ഞും ഇരുന്നു ... മാറ്റങ്ങള്‍ അവര്‍ക്കും എനിക്കും ഉണ്ടായിട്ടുണ്ട്..എന്നാലും വളരെ അധികം സന്തോഷം തോന്നി..എന്റെ അധ്യാപകരെയും ഞാന്‍ കണ്ടു ,മാറ്റങ്ങള്‍ അവരും അറിയിച്ചു ,ചിലര്‍ മറന്നു പോയെങ്കിലും കൂടുതല്‍ പേരും തിരിച്ചറിഞ്ഞു ,കണ്മുന്നില്‍ മാറി മാറി വരുന്ന കുട്ടികല്കിടയില്‍ നിന്നും തിരിച്ചറിഞ്ഞതില്‍ ഭയങ്കര സന്തോഷം തോന്നി,മുമ്പേ കാണാന്‍ പോകാത്തതില്‍ പശ്ചാത്താപവും ആ ഒരു ദിവസം എല്ലാം മറന്നു ചിരിക്കാന്‍ സാധിചിട്ടുണ്ടാവും ഞങ്ങളില്‍ പലര്ക്കും പഠനത്തിന്റെയും ജീവിതത്തിന്റെയും തിരക്കില്‍ അല്പം സന്തോഷിചിട്ടുണ്ടാവും
വൈകുന്നേരം ആയപ്പോള്‍ മനസ്സില്‍ നേരിയ വേദനയും തോന്നി ഇനിയും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു ഞങ്ങള്‍ ,ആ ഗേറ്റ് കടന്നപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി ഇനിയെന്ന് എന്നാ ചോദ്യം മനസ്സില്‍ നോവുനര്‍ത്തി .....


"വസന്തകാലത്തിന്‍ കുളിര്‍മ പോയ്‌.....
പൊഴിന്ജോരാ പൂക്കള്‍ പോല്‍...
ഒന്നായി ഒഴുകിവന്നു,കൈവഴിയായി...
പിരിഞ്ഞോരാ ചാലുകള്‍ പോല്‍..
ചുറ്റും കാലചക്രത്തിന്‍ ഫലമായി ...
വേര്‍പിരിഞ്ഞു നമ്മള്‍..
തിരക്ക് പിടിച്ച ജീവിതത്തില്‍..
നഷ്ടമായ് ,എന്നാലും കൊതിച്ചു..
വീണ്ടും ഒരു വസന്തം..."





4 comments:

  1. ഓണത്തിനു ഗെറ്റ് ടുഗതര് ഞങ്ങള്ക്കുമുണ്ടേ
    :-)

    ReplyDelete
  2. he.he...ithra vrithikedayi ezhuthan ninakke avuu.....keep it up......expecting mre.....he.he..

    ReplyDelete
  3. alkkare nirbandhichu vaypikkum.sahikkam..athinu commnt um cheyyanamennu vachal....

    ReplyDelete
  4. കൊള്ളാം അജിത്തേ... നന്നായിട്ടുണ്ട്....

    ReplyDelete