Wednesday, September 22, 2010

താണ്ടി ഞാനേറെ ദൂരം ,
താണ്ടുവാനുണ്ടിനിയുമേരെ.
എന്‍ മുന്നിലുല്ലോരനന്തമാം വീഥിയില്‍....
ഇനി എന്തെന്നറിയാതെ,, നോക്കിനിന്നു...
വിജനമാം പാതയില്‍ ഏകനായി ഞാന്‍
ആരെയോ തേടി നടന്നിടുന്നു..
അങ്ങകലെ ഞാന്‍ കണ്ടു, വെണ്മുകില്‍ പോല്‍ ..
നിന്നെ എന്‍ തോഴി ,പക്ഷെ അകലുന്നു
നീ എന്നില്‍ നിന്നും ഒരു മരിചിക പോല്‍...
ആരെയോ തേടും കണ്ണുകളാല്‍ ഞാന്‍
ഏകനായി ആ ഇടവഴിയില്‍..
തണല്‍ മരങ്ങള്‍ തന്‍ നടുവില്‍...
കൊഴിഞ്ഞു വീണ പുഷ്പങ്ങളാല്‍
നിബിഡമായ പാതയോരത്ത്..
പ്രതീക്ഷകള്‍ തന്‍ കൂമ്പാരത്തില്‍..
മഴയെ കാക്കും വേഴാമ്പല്‍ പോല്‍..
എന്തിനോ വേണ്ടി ഇനിയും..
കാത്തുനിന്നു..അനന്തമായി..
അറിഞ്ഞില്ലേ എന്‍ സ്നേഹം ..
അതോ കണ്ടില്ലെന്നു നടിപ്പതോ..
നിന്‍ മൌനത്താല്‍ ഇടറിയെനിദയം,
മുറിഞ്ഞുപോയ് ആയിരം ചീളുകലായ്