Saturday, May 29, 2010

വീണ്ടും ഒരു മഴക്കാലം.....

മഴ തുടങ്ങി ......
കുട്ടിക്കാലത്ത് മഴക്കാലം എന്നെ വളരെയധികം രസിപ്പിച്ചിരുന്നു...
മഴയുള്ള സമയങ്ങളില്‍ ഞങ്ങളുടെ വീട് ചോര്‍ന്നോളിക്കുമൈരുന്നു..
ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ ഓടിന്റെ വിടവിലുടെ നിലത്തു പത്രത്തില്‍ വീഴുന്ന
വെള്ളത്തുള്ളികളുടെ താളം എനികിഷ്ടമയിരുന്നു...
പുറത്തു പെയ്യുന്ന കോരിച്ചൊരിയുന്ന മഴയുടെ സബ്ധവും ശ്രദ്ധിച്ചു ഞാന്‍ അമ്മയെ കെട്ടിപിടിച്ചു കിടന്നിരുന്നു..
രാവിലെ വല്ലയാച്ചന്റെ കൂടെ കന്നുകാലിയെ കെട്ടാന്‍ ഞാന്‍ മുന്നിലെറങ്ങും..
മഴയത് പോകേണ്ടെന്നു ചൊല്ലി വഴക്ക് പറയുമ്പോളും കൊരംബയും എടുത്തു ഞാന്‍ ഇറങ്ങും..

പിന്നെ സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ.. പക്ഷെ വല്ലയാച്ചന്റെ കൂടെ കണ്ടത്തില്‍ പോകാന്‍ ഇഷ്ടമായിരുന്നു..
വീട്ടില്‍ നിന്ന് ഓടികുമ്പോള്‍ ചേച്ചിയുടെയും ചന്ദ്രേട്ടന്റെയും ഒരുമിച്ചു ഞാന്‍ മനസില്ല മനസോടെ സ്കൂളില്‍ പോകും എന്നാല്‍ പകുതിക്കെത്തിയാല്‍ ചേച്ചിയുടെ കൈയും തെറ്റിച്ചു ഞാന്‍ ഓടികളയും...
പിന്നെ നനഞ്ഞ ട്രൌസേരും ഇട്ടു ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഭയങ്കര തണുപ്പായിരിക്കും...
വൈകുന്നേരം പിന്നെ പറയേണ്ട വഴിയെ കാണുന്ന്ന ചാലുകളിലെല്ലാം ഞാന്‍ ചെന്ന് ചാടും
അതിന്റെ പേരില്‍ ചേച്ചിയുടെ കൈയില്‍ നിന്നും നല്ല ചീത്ത കേള്‍ക്കും...

പുറത്തു മഴ പെയ്യുമ്പോള്‍ എന്റെ മനസ് ഒരു നിമിഷം എന്റെ ബാല്യത്തിലേക്ക് പോയി...
ഇപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു ആദ്യത്തെ മഴതുള്ളിയെന്ന പോലെ അതെന്റെ മടിതടതിലേക്ക് പതിച്ചു..

വളരെണ്ടിയിരുന്നില്ല.. ഒന്നും നഷട്പെടരുതയിരുന്നു...
ആ ബാല്യം...
എന്റെ വല്ല്യമ്മയെ നഷ്ടപെട്ടതും മഴക്കാലത്താണ്....
എന്റെ വല്ല്യമ്മയെ കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ് എന്തോ അന്ന് മരിക്കുമ്പോള്‍ എനിക്ക് അത്ര സങ്കടം തോന്നിയില്ല എന്നാല്‍ ഇപ്പോള്‍ എന്നെ വിട്ടു പോയതെന്തേ എന്ന് ഞാന്‍ ചിന്തിക്കുന്നു..
മാപ്പ്............. തന്നിരുന്ന വാക്ക് പാലിക്കാന്‍ എനിക്ക് ആയില്ല .......

ആകാശത്തിന്റെ ഏതെങ്കിലും കോണിലിരുന്നു ഈ കൊച്ചുമോന് വേണ്ടി പ്രാര്‍ത്ഥിക്കണേ.....

No comments:

Post a Comment