ഇനി എന്ത്?. അതെ ഈ ചോദ്യം പലവട്ടം അവന്‍ സ്വയം ചോദിച്ചു, മുന്നിലുള്ള കൈവഴികളിലൂടെ മുന്നോട്ടു നടക്കുമ്പോഴും അവന്റെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യമായി അത് ബാക്കി നിന്നു.സ്വപ്‌നങ്ങള്‍ വെറും മോഹങ്ങളായി തന്നെ മനസ്സില്‍ നിന്നു.
ഒരിക്കലും യാതര്ത്യമാകാത്ത സുന്ദര സ്വപ്‌നങ്ങള്‍.കുറച്ചും കൂടി മുന്നോട്ടേക് അവന്‍ പോയി അപ്പോള്‍ അവന്റെ മനസ്സില്‍ ബാല്യത്തില്‍ കഥപുസ്തകങ്ങളില്‍ വഴിയറിയാതെ ഉഴറിയിരുന്ന മാന്‍കുട്ടിയെ ഓര്‍ത്തു, അതിനെ അവന്‍ വിജയകരമായി ലക്ഷ്യത്തില്‍ എത്തിച്ചിരുന്നു,കുറുക്കനില്‍ നിന്നും നരിയില്‍ നിന്നും രക്ഷിച് അതിന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതില്‍ അവന്‍ വിജയിച്ചിരുന്നു.ഇപ്പോള്‍ മാന്കുട്ടിയുടെ സ്ഥാനത് അവന്‍ തന്റെ ചിത്രം സങ്കല്പിച്ചു.ആര്‍കും അവനെ മനസിലായില്ല ,കാരണം മറ്റുള്ളവരുടെ കണ്ണില്‍ അവന്‍ തികച്ചും സൌഭാഗ്യവ്നാണ് അവനും അറിയാം തന്നെക്കാള്‍ സങ്കടമുള്ളവര്‍ വേരെയുമുണ്ടെന്നു.എന്നാലും അവന്‍ ദുഖിതനായിരുന്നു.വെളിച്ചത്തെക്കാള്‍ ഇരുട്ടിനെയാണ് അവന്‍ സ്നേഹിച്ചത്, മരണത്തെക്കാളും ജീവിക്കാന്‍ അവനു ഭയമായിരുന്നു,ബാല്യം അവന്റെ മനസ്സില്‍ ജീവിതത്തെ കുറിച്ച് നിറമുള്ള സ്വപ്നങ്ങലാന്നു വരച്ചു വെച്ചത് ആ നഷ്ടം അവനെ നന്നായി ബാധിച്ചു, മുന്നോട്ടു പോകുവാന്‍ അവന്‍ മടിച്ചു, എന്നാലും നിലനില്പിനായി അവന്‍ പരിശ്രമിച്ചു, അവനെ സ്നേഹിക്കുന്നവരെ ഭ്രാന്തമായി സ്നേഹിച്ചു, അവരുടെ വിയോഗങ്ങളും അവഗണനകളും അവന്റെ മനസ്സില്‍ നീറ്റല്‍ ഏല്പിച്ചു.അവന്‍ പോകാന്‍ കൊതിച്ച പാതകളെല്ലാം വന്മതിലുകള്‍ ആരോ മറച്ചിരുന്നു, അത് ചാടി കടക്കാന്‍ അവന്‍ ശ്രമിച്ചില്ല വിധി കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടേക്ക് നീങ്ങി, ആ പോക്കില്‍ കൂടെ ഉണ്ടാവും എന്ന് കരുതിയവര്‍ അകന്നു പോയി ,കൂടെ കൊണ്ടുവരാന്‍ ശ്രമിച്ച പലരെയും അവനു നഷ്ടമായി, ആദ്യമായി അവന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു . മറ്റുള്ളവര്‍ക് മുന്നില്‍ അത് പരാജയമായിരുന്നെങ്കിലും അവന്റെ മുന്നില്‍ അത് വിജയമായിരുന്നു.അവന്‍ അങ്ങനെ കരുതി മുന്നോട്ടേക് നീങ്ങി വീണ്ടും എങ്ങോട്ടനെന്നറിയാതെ അവന്‍ വീണ്ടും അതെ ചോദ്യം തന്നോട് തന്നെ ചോദിച്ചു, തളര്‍ന്ന കാലുകലെക്കാള്‍ മുറിവേറ്റ മനസും പേറി മുന്നോട്ട്..പണ്ട് വഴികാണിച്ചു കൊടുത്ത മാന്കുട്ടിയെ പോലെ ആരോ വരച്ച വരകളിലൂടെ അവന്‍ നടന്നു ..
No comments:
Post a Comment