Monday, October 25, 2010

മനസ്സില്‍ വിരിഞ്ഞൊരാ പ്രണയത്തിന്‍ പൂക്കള്‍...

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പലപ്പോഴായി ജീവിതത്തില്‍, പക്ഷെ അതില്‍ തുറന്നു പറയാന്‍ തോന്നിയത് ആകെ ഒന്ന് മാത്രം എന്നാലും മനസ്സില്‍ ഇന്നും ആ മുഖങ്ങള്‍ തെളിഞ്ഞു കാണാം, ഒരാളുടെതോഴികെ, അതായിരുന്നു എന്റെ ആദ്യ പ്രണയം ,പ്രണയം എന്ന് പറയുമോ എന്നെനിക്കറിയില്ല ,കാരണം ആ പ്രായത്തില്‍ എനിക്ക് പ്രണയത്തിന്റെ അര്‍ഥം അറിയില്ലായിരുന്നു. പക്ഷെ ഇന്നും അവള്‍ എന്റെ മനസിലുണ്ട് ഗീതാഞ്ജലി അതായിരുന്നു അവളുടെ പേര് ,അങ്കനവാടിയില്‍ എന്നും അവളുടെ കൂടെയിരിക്കനായിരുന്നു എനികിഷ്ടം ,അവള്‍ക്കും അങ്ങനെതന്നെയായിരുന്നു അവള്‍ കൊണ്ട് വന്നിരുന്ന ബിസ്കുടുകള്‍ എനിക്ക് മാത്രമേ തന്നിരുന്നുള്ളു ,പാട്ടുകള്‍ എനിക്ക് മാത്രമായി പാടി തന്നിരുന്നുള്ളു, ആര് ചോദിച്ചാലും എനിക്കവളെ കുറിച്ച് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളു, ഞാന്‍ കരയുമ്പോള്‍ കൂടെ കരഞ്ഞിരുന്ന എന്റെ കൂട്ടുകാരി, പക്ഷെ അവളുടെ അവ്യക്തമായ രൂപം മാത്രമേ എനിക്ക് ഇന്നുള്ളൂ, പക്ഷെ എനിക്കായി കരഞ്ഞ ആ കുഞ്ഞി കണ്ണുകള്‍ ഇന്നുമെന്റെ മനസ്സില്‍ ഉണ്ട്, അക്ഷരമാലകളില്‍ ഓരോ അക്ഷരം പഠിക്കുമ്പോഴും ,'ഋ' എനിക്ക് എന്നും കണ്ണീരിന്റെ ഉപ്പു രസമായിരുന്നു തന്നത്.അങ്കണവാടി മുറ്റത്തെ മണലില്‍ അക്ഷരങ്ങള്‍ എഴുതിപ്പികുമ്പോള്‍ 'ഋ' എന്റെ കുഞ്ഞി കൈകള്‍ക്ക് വഴങ്ങിയിരുന്നില്ല, ടീച്ചറുടെ ശകാരങ്ങള്‍ എന്റെ മനസിനെ മുരിവേല്പിച്ചപോള്‍ എനിക്കായി തേങ്ങിയ ആ കണ്ണുകള്‍ ഞാന്‍ മറക്കില്ല , അങ്കണവാടി വിട്ട ശേഷം ഞാന്‍ അവളെ കണ്ടില്ല , ഇപ്പോള്‍ എവിടെയെന്നറിയില്ല, എങ്കിലും എന്റെ മനസ്സില്‍ പൂത്തൊരാ ആദ്യ പ്രണയ പുഷ്പം വാടാതെ നില്‍ക്കുന്നു, ഏതു കോണിലാണെങ്കിലും നേരുന്നു സഖീ നിനക്ക് ഭാവുകങ്ങള്‍..
പിന്നീടും പല പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചിട്ടുണ്ട് തൊട്ടടുത്ത സ്കൂളില്‍ ഒന്നാമതായ പെണ്‍കുട്ടി മുതല്‍ മത്സര വേദികളില്‍ എന്റെ കൂടെ മത്സരിച്ചവരോട് വരെ, പക്ഷേ ആ പൂകളെല്ലാം ഒരിക്കലും തളിര്തിരുന്നില്ല, വിരിയുന്നതിനു മുന്പേ വാടി പോയവയയിരുന്നു.
പിന്നീട് +2 വിനു പഠിക്കുമ്പോഴായിരുന്നു തുടര്‍ച്ചയായ 2 കൊല്ലം ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നത്, എന്റെ അടുത്ത കൂട്ടുകാര്‍ക്കല്ലാതെ ആര്‍കും അറിയുമായിരുന്നില്ല അത്, പക്ഷെ തുറന്നു പറയാനാവാതെ അതും എന്റെ മനസ്സില്‍ വാടി കരിഞ്ഞു, പിന്നീട് അത് കഴിഞ്ഞു കോളേജ് പഠനത്തിനിടെ മെലിഞ്ഞു കണ്ണട വെച്ചൊരു പാട്ടുകാരി എന്റെ മനസ്സില്‍ വന്നു, പക്ഷെ എനിക്ക് മുന്പേ എന്റെ ചങ്ങാതി അവളുടെ ഹൃദയം കീഴടക്കി.
പിന്നെ ഞാന്‍ ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറഞ്ഞു, പക്ഷെ എന്റെ സ്നേഹം മനസിലാക്കാന്‍ അവള്‍ക്കു പറ്റിയില്ല എന്നാലും ഞാന്‍ ആ പ്രണയത്തെ ആസ്വദിച്ചു, ഒരു പാട് സ്നേഹിച്ചു ഇന്നും പൂക്കാതെ എപ്പോഴായാലും വാടാമെന്നപോലെ ആ പൂവ് എന്റെ മനസ്സില്‍ തളിര്‍ത്തു നില്‍ക്കുന്നു.
പക്ഷെ ഗീതാഞ്ജലി, എന്നോ നഷ്‌ടമായ എന്റെ ബാല്യകാലസഖി, ചാക്രികമായ ഈ ജീവിത പ്രയാണത്തില്‍ വീണ്ടും കണ്ടുമുട്ടുമോ എന്നറിയാതെ ,എനിക്കായി നനയിച്ച ആ കണ്ണുകള്‍ തേടി ഒരു യാത്ര..ഇന്നെതോ ലോകത്ത് സ്വന്തബന്ധങ്ങളുടെ ഇടയില്‍ ആഹ്ലാദവതിയായി കഴിയുന്നുവെന്നു വിശ്വസിക്കട്ടെ...

1 comment:

  1. chummatalla ella kavithakalilum oru pranaya mayam..he..he..

    ReplyDelete