Thursday, November 25, 2010

പരിചിതര്‍ക്ക് നടുവില്‍ അപരിചിതനായി..

കുറേ നാളായി ഒരു ബ്ലോഗ്‌ എഴുതിയിട്ട്, ഏകദേശം ഒരു മാസത്തോളം എന്തോ ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല,ഒരു തരം മടുപ്പ് അത് പുതുമയൊന്നുമല്ല, പക്ഷെ ആ മടുപ്പ് അധികകാലം നീണ്ടു നില്‍ക്കാറില്ല ,എന്നിട്ടും ഇതെന്തേ ഇത്തവണ ഇങ്ങനെ.കൈകള്‍ക്ക് പോലും തളര്‍ച്ച, ചിന്തകള്‍ വഴി തെറ്റി സഞ്ചരിക്കുന്നു.
മുന്നില്‍ എന്താണ് സംഭവിക്കുന്നതെന്നരിയതെയുള്ള പോക്ക്.നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും എന്റെ പോസ്റ്റുകളെല്ലാം എന്തെ ഇങ്ങനെയെന്നു,എന്തോ ഞാന്‍ ജീവിതത്തില്‍ ഇങ്ങനെയാണ് ഒന്നിനോടും അമിതമായി ആവേശമില്ലാതെ നിര്‍വികാരമായി മുന്നോട്ട്.
ജീവിതത്തെ എനിക്ക് പേടിയില്ലെന്ന് പലപ്പോഴും ആണയിട്ടു പറയുമ്പോഴും എന്റെയുള്ളിലെ ഭീരുതത്തെ ഞാന്‍ അമര്‍ത്തി വെച്ചിരിക്കുകയായിരുന്നു.ഒന്നും ചെയ്യാന്‍ പറ്റാത്തൊരു അവസ്ഥ.ഈ പോസ്റ്റ്‌ തന്നെ എഴുതാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.എന്നിട്ടും., ഇന്നും രാവിലെ എഴുന്നെല്കാന്‍ വൈകി, പിന്നെ എല്ലാം കഴിഞ്ഞ ഓഫീസിലെതിയപ്പോലെക്കും സമയം കുറെ ആയി.ഇത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി,ലേറ്റ് രെജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ എം.ഡി യുടെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ അയാള്‍ പേര് വിളിച്ചു ചോദിച്ചു എന്താടോ എന്നും ലേറ്റ് ആവുന്നതെന്ന്,ഒരുതരതിനായ് പരതവേ മനസ്സില്‍ തോന്നിയ കള്ളം തട്ടി വിട്ടു.ഇനി മുതല്‍ നേരത്തെ എത്താനുള്ള താക്കീതും തന്നു അയാള്‍ എന്നെ പറഞ്ഞുവിട്ടു. മടുപ്പ് കലര്‍ന്ന അന്തരീക്ഷത്തിലേക്ക് വീണ്ടും. ചായ കുടിക്കാനായി പോകാം എന്ന് വിജിത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കൂടെ ഇറങ്ങി ചെന്നു.കയ്യില്‍ കാശില്ലാതെ കുറെ ദിവസമായി, ആരെങ്കിലും വിളിച്ചാല്‍ മാത്രം കൂടെ ചെല്ലും,വിശപ്പുണ്ടായിരുന്നു പക്ഷെ അത് നിയന്ത്രിക്കാന്‍ പഠിച്ചു.വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞു മോണിറ്ററിന്റെ മുന്നില്‍ കുത്തിയിരിപ്പായി.എനിക്ക് വെറുപ്പ് പിടിക്കുന്നു,പക്ഷെ എന്ത് ചെയ്യാം, വര്‍ക്ക്‌ ടൈമില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ നിരോധിച്ചിരുന്നു, എന്നാലും എം.ഡി യുടെ കണ്ണ് വെട്ടിച്ചു ഞാന്‍ അതില്‍ കേറി.വന്നിരിക്കുന്ന സ്ക്രാപുകള്‍ ചെക്ക്‌ ചെയ്തു.ഒരു പ്രാവശ്യം കയ്യോടെ പിടിച്ചതാന്നു.ഒരു ലെറ്റര്‍ എഴുതിച്ചു വിട്ടു,മാപ്പ് പറഞ്ഞു കൊണ്ടുള്ള ലെറ്റര്‍ .
ഉച്ചയ്ക്ക് വീണ്ടും വിജിത്ത് വിളിച്ചു, ഭക്ഷണം കഴിക്കാന്‍ അതും കഴിഞ്ഞു തിരിച്ചു മെല്ലെ വന്നുള്ളൂ.ഫ്രന്റ്‌ ഓഫീസിലെ ചേച്ചിമാരോട് കുറച്ചു സമയം കത്തിയടിച്ചു.ആകെയുള്ള ആശ്വാസം അവരൊക്കെയാണ്, മനസ്സില്‍ പേടി തോന്നുമ്പോള്‍ ഫ്രന്റ്‌ ഓഫീസില്‍ പോയി മീനചേച്ചിയെ കണ്ടാല്‍ അമ്മയെ കണ്ടൊരു ആശ്വാസം.പണ്ടേ അങ്ങനെയാണ് മനസ്സില്‍ എന്ത് പേടി തോന്നിയാലും അമ്മയെ കണ്ടാല്‍ എനിക്ക് ആശ്വാസമാവും. അപരിചിത്വമുള്ള ചുറ്റുപാടുകളില്‍ ആ ശബ്ദം കേള്‍ക്കാന്‍ അല്ലെങ്കില്‍ അമ്മയെ പോലെ വാത്സല്യം തരുന്ന ആരെയെങ്കിലും കണ്ടാല്‍ എനിക്ക് ആശ്വാസമാകും.ഇവിടെ മീനചേച്ചി വന്നപ്പോള്‍ എനിക്കെതണ്ടാതുപോലെയൊക്കെ തന്നെ തോന്നുന്നു.
ഞാനെന്തിനാ ഇതൊക്കെ ഇവിടെ ഇങ്ങനെ കുറിച്ച് വെച്ചത് അറിയില്ല, എനിക്കെന്തൊക്കെയോ ശ്വാസം മുട്ടും പോലെ തോന്നുന്നു, താമസിക്കുന്ന വീട്ടില്‍ വല്ലാത്ത അപരിചിത്വം കൂടെയുള്ള ചങ്ങാതിമാര്‍ പോലും അപരിചിതര്‍ പോലെ.തികച്ചും പരിചിതര്‍ക്ക് നടുവില്‍ ഒരു അപരിചിതനായി .സ്വന്തമെന്നു കരുതിയവര്‍ പോലും സ്വന്തമല്ലാത്ത അവസ്ഥ. അറിയില്ല എന്തെ എനിക്കിങ്ങനെ???

1 comment:

  1. ithentho manasil thati ketto......vayichapo entho pole..simple bhasha ayathu kond manasilekku nere angu keri

    ReplyDelete