Thursday, August 4, 2011

എന്നാലും മാഷെ ....




മാഷെ........................... സുഖമാണോ?? ബസില്‍ കയറിയാല്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകാറുള്ള എന്നെ ആ ചോദ്യം ഒന്നുണര്‍ത്തി.ഭാഗ്യം എന്നോടല്ല സംസാരിക്കാനുള്ള മടികൊണ്ടാണ് ചില നേരങ്ങളില്‍ പരിചയക്കാരാരെയും കാണല്ലേ എന്ന് പ്രാര്തിക്കാരുണ്ട്.ഒരു ചെറുപ്പക്കാരന്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഒരു മധ്യവയസ്കനോടാണ് ചോദിച്ചത്.മാഷെന്നെ പഠിപ്പിച്ചിട്ടില്ല ,ഞാന്‍ മാഷിന്റെ നാട്ടുകാരനാണ് , ആ പീടിയക്കാരന്‍ കുമാരേട്ടന്റെ മോന്‍ ദാമു.പക്ഷെ ആ ഓര്മ എന്നെ കൊണ്ടുപോയത് ഒരു 8 കൊല്ലം പുരകിലോട്റ്റ് ഒരു 8 ആം ക്ലാസ്സുകാരനിലെക്കാന്.ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിവസവും പി ടി പിരീടും , നാളെയുടെ ഭാവി വാഗ്ദാനങ്ങളെ എല്ലാ മേഖലയിലും വളര്തിയെടുക്കണമെന്ന മാഷന്മാരുടെ ഉത്തമാബോധം കൊണ്ട് ചില പിരീടുകളില്‍ കഞ്ഞി വെയ്കാനുള്ള വിരക് ചുമടെടുക്കാനും അല്ലെങ്കില്‍ സ്റ്റേജ് കെട്ടാനായി കല്ലും മണ്ണും ചുമക്കാനും അങ്ങനെ ഒരു നല്ല അധ്വാനികലായ് ഞങ്ങള്‍ വളരുന്നത് നിറകണ്ണുകളാല്‍ നോക്കി നിന്ന ,മനസ്സില്‍ ഞങ്ങളെ അനുഗ്രഹിക്കുന്ന നിഷ്കളങ്കമായ സ്നേഹത്തോടെ ഞങ്ങള്‍ മാഷെ എന്ന് നീട്ടി വിളിക്കുന്ന സ്നേഹസമ്പന്നരായ ഞങ്ങളെ തല്ലിയും തലോടിയും(ചിലരെ മാത്രം) വളര്‍ത്തിയ അധ്യാപകരെയും,അപ്പുറത്തെ ജോസേട്ടന്റെ കടയില്‍ നിന്ന് സിഗരറ്റും ചായയും മേടിക്കാന്‍ ഇടയ്കിടയ്ക്‌ കിട്ടുന്ന അവസരങ്ങളും,നാടന്‍ സാധനം എന്നപോലെ നല്ലൊരു നാടന്‍ ഗവണ്മെന്റ് യു പി സ്കൂളില്‍ പഠിച്ച ഞാന്‍ എന്തോ എന്റെ അമ്മയുടെ സുഹൃത്ത് രാധാന്റിയുടെ മോന്‍ പഠിക്കുന്ന സ്കൂളിന്റെതിനെക്കളും സ്റ്റാന്‍ഡേര്‍ഡ് നോക്കിയാണോ എന്തോ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത എന്നെ ഈ വലിയൊരു സ്കൂളിലേക്ക് എത്തിച്ചത്. ആകെ എയും ബിയും മാത്രം കണ്ട ഞാന്‍ ഓ വരെയുള്ള ഡിവിഷന്‍ഉകള്‍ കണ്ടപ്പോള്‍ മാത്രമാണ് ഇംഗ്ലീഷ് അക്ഷരമാലയില്‍ ഇനിയും അക്ഷരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തത്, 8 ആം ക്ലാസ്സിലെ ആദ്യദിവസം തന്നെ ഹാജര്‍ എടുക്കുവാനായി എത്തിയ ക്ലാസ്സ്‌ സര്‍ പേര് എയില്‍ തുടങ്ങുന്നത് കൊണ്ടും അഭിലാഷും,ആദിത്യനെന്നും പേരുമുള്ള ഒരു തെണ്ടിയും ഇല്ലാത്തതിനാലും ആദ്യം വിളിച്ചത് എന്റെ പേര് , എണീറ്റ് നിന്നപാടെ എല്ലാരും കേള്‍ക്കെ ഉച്ചത്തില്‍ ഹാജര്‍ മാഷെ.. എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇവനിതെത് നാട്ടില്‍ നിന്ന വരുന്നതെന്ന പോലെ അയാളും,ഞാനോഴികെയുള്ള ബാക്കിയെല്ലാവരും പൊട്ടിച്ചിരിച്ചു.വന്നയുടനെ തന്നെ ഞാന്‍ മനസിലിട്ട്‌ ആരാധിച്ചിരുന്ന ആ നുണക്കുഴി പെണ്ണടക്കം ചിരിച്ചപ്പോള്‍,ഇതിനുമാത്രം ചിരിക്കാന്‍ എന്തിരിക്കുന്നു എന്നലോചിക്കുംബോലാണ്, അഖില്‍ ജോഷ്വ ജേക്കബ്‌ എന്ന് സര്‍ വിളിച്ചതും പ്രേസേന്റ്റ്‌ സര്‍ എന്നാ മറുപടി അവന്‍ നല്കിയതും,എന്നിട്ടെന്റെ മുഖത്ത് നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് അവന്‍ ഇരുന്നു.
അപ്പോളാണ് എന്തിനാണ് എല്ലാരും ചിരിച്ചതെന്ന് എനിക്ക് വ്യക്തമായത്.പിന്നീട് എല്ലാരും പറയുന്നത് പോലെ മാത്രമേ ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളൂ.ക്ലാസ്സ്‌ മാഷ് തന്ന ടൈംടേബിള്‍ അനുസരിച് ഇനി വരേണ്ടത് സാമൂഹ്യപാഠം പഠിപ്പിക്കേണ്ട മാഷാണ് ഇനി ഇപ്പോള്‍ അയാള്‍ കേറി വരില്ലെന് കരുതുമ്പോളാണ്, എല്ലാവരും എഴുനെട്റ്റ് ഗൂട്മോര്‍നിംഗ് സര്‍ എന്നും പറഞ്ഞത്,അപ്പോള്‍ കൂടെ ഞാനും രാവിലെ പറ്റിയ തെറ്റാവര്തിക്കാതിരിക്കാന്‍ ഞാന്‍ വായിട്ടനക്കിയാതെ ഉള്ളു.പക്ഷെ വന്നു കയറിയപ്പോള്‍ തന്നെ അയാള്‍ ഞങ്ങളെ അഭിസംഭോധന ചെയ്തത് സംസ്കാരമില്ലാത്തവര്‍ എന്നൊക്കെ പറഞ്ഞായിരുന്നു, അയാളുടെ ഉള്ളിലുണ്ടായിരുന്ന അരിശം മുഴുവന്‍ ഞങ്ങളുടെ ചെവികളില്‍ ചൊരിഞ്ഞു കൊണ്ടിരുന്നു.ഇയാള്കെന്താനപ്പ ഇത്ര ചൊറിച്ചില്‍? രാവിലെ തന്നെ ഭാര്യയുടെ കയ്യില്‍ നിന്ന് കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു കിട്ടിയോ? അതോ ഞങ്ങളുടെ ക്ലാസ്സ്‌ മൂന്നാം നിലയില്‍ ആയതു കൊണ്ട് പടി കയറിവന്നു പ്രഷര്‍ കൂടിയോ ? എന്തോ അയാളെ ഞാന്‍ സൂക്ഷിച്ചു നോക്കി മുഖത്ത് വെച്ചിട്ടുള്ള ആ കണ്ണട എന്നില്‍ സത്യം വെളിപെടുത്തി ഇയളൊരു ഇടിയന്‍ തന്നെ, ആ വസ്തുത എനിക്ക് ചെവിയന്‍ ബിജു പറഞ്ഞ് തന്നതാണ്, അവന്റെ കണ്ടുപിടുത്തം ശരിയാണോ എന്ന് ഞാന്‍ എനിക്കിട്ടു ചാംബിയിട്ടുള്ള ഓരോരു മാഷന്മാരെയും ഓര്‍ത്തു നോക്കി ,ശരിക്കും കുള്ളന്‍ രാജു സര്‍നും പാണ്ടന്‍ സിദ്ധിക്ക് സര്‍ നും ഉണ്ടായിരുന്നു കണ്ണട, സയന്‍സ് പഠിപ്പിച്ച ലളിത ടീച്ചരിനും ഇംഗ്ലീഷ് പഠിപ്പിച്ച രാധ ടീച്ചെരിനും ഉണ്ട് കണ്ണട ഇവരുടെ കയ്യില്‍ നിന്നെല്ലാം ഒരു മയമില്ലാതെ തല്ലും കിട്ടിയിടുണ്ട് , ഹിന്ദി ടീചെരിനു കണ്ണടയില്ല അത്കൊണ്ട് ടീച്ചര്‍ നുള്ലാരെയുല്ല് തല്ലാറില്ല, അപ്പോള്‍ ഈ നുല്ലുന്നവരെ എങ്ങനെയാ അറിയ ബിജു എന്ന് ചോദിച്ചാല്‍ അവന്‍ പറിയും അതിനുള്ള നിരീക്ഷണത്തിലാണ് അവന്‍ എന്ന്,എന്ത് മഹത്തായ കണ്ടുപിടുത്തം എന്നിട്ടുമെന്തേ അവന്‍ ആറാം ക്ലാസ്സില്‍ രണ്ടു കൊല്ലം ഇരുന്നതെന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി.അപ്പോള്‍ ഇയാള്‍ ഇടിയന്‍ തന്നെ,എന്റെ കണക്കുക്കൂട്ടലുകള്‍ ശരിവയ്കാനെന്നവണ്ണം ക്ലാസ്സ്‌ തുടങ്ങിയത് മുതല്‍ അയാള്‍ ഇടി പരമ്പര തുടങ്ങി.അയാളുടെ സന്തത സഹചാരിയായിരുന്ന ആ മുപ്പതു സെന്റിമീറ്റര്‍ സ്കയില്‍ ഞങ്ങളുടെ തുടകളിലും ചന്തികളിലും കൈകളിളുമായി പതിച്ചു .സത്യം പറയട്ടെ അയാളുടെ കയ്യില്‍ നിന്നും അടികിട്ടാതിരിക്കാന്‍ വേണ്ടി അത് മാത്രം പഠിച്ചു വരിക പതിവായി .
അങ്ങനെ അയാളുടെ അടിയില്‍ നിന്നും രക്ഷപെടാന്‍ എനിക്ക് അധികവും സാധിച്ചു.അങ്ങനെ ഒരു ദിവസം ഇയാള്‍ ക്ലാസ്സില്‍ കയറി വന്നത് സ്കയില്‍ ഇല്ലാതെയാണ്,വന്നു കയറിയതും ഇയാള്‍ പതിവ് ചടങ്ങ് തുടങ്ങി, എന്തോ അന്നെനിക്ക് ഉത്തരം പറയാന്‍ കിട്ടി(നുണയല്ല സത്യം ) ഇടയ്ക്ക് ഒന്നോരണ്ടു പേരൊഴികെ ബാക്കി എല്ലാവരും ഉത്തരം പറയാതെ നില്‍ക്കുകയാണ്.ഹാവൂ ഇനി കുറച്ചു പടക്കം പോട്ടുന്നത്ഘോഷിക്കാം എന്ന് ചിന്തിച്ചു ഞാന്‍ ഇടം കണ്ണിട്ടു നുണകുഴി പെണ്ണിരിക്കുകയാണ് ഭാഗ്യം എന്നിട്ട് ഞാന്‍ അഹങ്കാരത്തോടെ ചുറ്റും നോക്കി, എന്നെ തല്ലുന്ന തടിയന്‍ ഷിനു ഉണ്ടോ എന്ന് നോക്കി ഭാഗ്യം അവന്‍ നില്കുന്നുന്ദ് നിനക്ക് അങ്ങനെ വേണം എന്നാ അര്‍ഥം വെച്ചുള്ള നോട്ടം നോക്കി അവനോടു മധുരപ്രതികാരം വീട്ടിയ സന്തോഷത്തോടെ ഇരിക്കുമ്പോളാണ് വീണ്ടും അജിത്തേ എന്നുള്ള വിളി കേട്ടത് കര്‍ത്താവെ വീണ്ടും ചോദ്യം ചോദിക്കുകയാണോ ?ഇത് ഫൌള്‍ ആണെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ എഴുനേറ്റു ,അപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിമാരും സമരങ്ങളും മനസ്സില്‍ മാറി മാറി വരുമ്പോളാണ് ഞാന്‍ ബാക്കി കൂടി കേട്ടത് നീ സ്റ്റാഫ്‌ റൂമില്‍ പോയി ആ സ്കയില്‍ എടുത്തു കൊണ്ട് വന്നെ എന്നയാളുടെ ബാക്കിയുള്ള വാചകങ്ങള്‍ കേട്ടത് ,കേട്ടപാതി കേലക്കപ്പതി ഞാന്‍ സ്റ്റാഫ്‌ റൂമിലേക്കോടി ,തടിയന്‍ ശിനുവിനു രണ്ടെണ്ണം കൂടുതല്‍ കിട്ടുന്നതും സ്വപ്നം കണ്ടു പിന്നെ നല്ലൊരു കഴ്ച്ചവിരുന്നു ആസ്വദിക്കാനുള്ള സന്തോഷവും എന്നില്‍ ആവേശമുനര്‍ത്തി.സ്റ്റാഫ്‌ റൂമില്‍ നിന്നും സ്കയില്‍ എടുത്ത് ഞാന്‍ ക്ലാസ്സിലേക്കോടി ,അതെ അന്തരീക്ഷം ചിലരുടെ കണ്ണുകളില്‍ ഭീതി, ആ തടിയന്‍ ശിനുവിന്റെ പേടി കണ്ട എനിക്ക് ചിരിയടക്കാന്‍ ആയില്ല , "മാഷെ കേറിക്കോട്ടെ .." ഞാന്‍ ഉറക്കെ ചോദിച്ചു എല്ലാവരും എന്നെ നോക്കി എന്റെ ആവേശത്തില്‍ എന്താ ഞാന്‍ പറഞ്ഞതെന്ന് എനിക്കും മനസിലായില്ല , അയാള്‍ തലയാട്ടി ഞാന്‍ അയാളുടെ അടുത്തേക് നീങ്ങി നോക്കിക്കോട തടിയ നിനക്കിപ്പോള്‍ കിട്ടും എന്നാ രീതിയില്‍ ഞാന്‍ എന്റെ സത്രുവിനെ നോക്കി, എന്നിട്ട് അഹങ്ഗാരതോടെ ഞാന്‍ ആ സ്കയില്‍ അയാള്‍ക് കൊടുത്തു അത് മേടിച്ചയാല്‍ എന്നെ തലങ്ങും വിലങ്ങും അടിച്ചു, എന്താ തെറ്റെന്നറിയാതെ ഞാന്‍ പകച്ചു നിന്നു.അയാളുടെ ദേഷ്യം തീരുന്നത് വരെ എന്നെ തല്ലി എന്നിട്ട പോയി ഇരുന്നോളാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ നിറഞ്ഞു , അവ്യ്ക്തതയോടെ തടിയന്‍ ശിനുവിന്റെ മുകത് പരന്ന ചെറിയ ചിരി എന്നില്‍ സങ്കടം കൂട്ടി , നുനക്കുഴിയുള്ള പെണ്‍കുട്ടിയും മറ്റുള്ളവരും തീരെപ്രതീക്ഷിക്കാത്തത് നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നു.എന്റെ നിറയുന്ന കണ്ണുകളെ അവളില്‍ നിന്നും മറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു ."വടികൊടുത്തവന്‍ അടിവാങ്ങി "എന്നാ ചൊല്ലിനു അനുഭവം വിവരിക്കാന്‍ അടുത്ത മലയാളം പരീക്ഷയ്ക്ക് ചോദ്യം വന്നാല്‍ ഏവര്‍ക്കും എഴുതാന്‍ ഞാന്‍ നല്ലൊരു അനുഭവം കൊടുത്തു എന്ന ബോധ്യത്തില്‍ ഞാന്‍ എന്റെ ബെഞ്ചില്‍ ഇരുന്നു.എന്നെ തല്ലിയതോടെ അയാളുടെ ദേഷ്യം തനുത്തിട്ടവനം മറ്റുള്ളവരെയെല്ലാം ഇരുത്തി എന്റെ മുഖത്ത് നോല്‍ക്കാതെ അയാള്‍ പറഞ്ഞു, എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമേ എന്നെ മാഷെന്ന് വിളിക്കാന്‍ അധികാരമുള്ളൂ എന്ന്,കണ്ട കാട്ടില്‍ നിന്നൊക്കെ വന്ന നിന്നെ പഠിപ്പിച്ച അധ്യാപകരെയാണ് പറയേണ്ടതെന്ന്.അപ്പോളാണ് അയാള്‍ എന്തിനാണ് തല്ലിയതെന്ന സത്യം മനസ്സില്ലാകിയത്.പിന്നീട് മാഷെന്ന് കേള്‍ക്കുന്നതെനിക്ക് പേടിയായിരുന്നു, ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെ മാഷെ എന്ന പ്രയോഗം ഞാന്‍ ഉപയോഗിച്ചില്ല, എന്നാലും മാഷെ ആ തടിയന്‍ ശിനുവിനിട്ടു രണ്ടെണ്ണം കൊടുത്തിട്ട് എന്നെ തല്ലിയാല്‍ പോരായിരുന്നോ?


പിന്നീട് തുടര്‍ച്ചയായ മൂന്നു കൊല്ലവും ഇയാള്‍ എന്നെ പഠിപ്പിച്ചിരുന്നു. പക്ഷെ അയാളുടെ ദേഷ്യത്തിന്റെ അളവ് കുറഞ്ഞു വരുന്നുണ്ടായിരുന്നു.ഞങ്ങളുടെ ഹൈസ്കൂള്‍ പഠനത്തിന്റെ അവസാന നാളുകളില്‍ അയാള്‍ പറഞ്ഞു, ദേഷ്യം നിയന്ത്രിക്കാനായി അയാള്‍ യോഗയ്ക്ക് പോകുന്നുന്ടെണ്ണ്‍ ,ഗുരുവിനെ നിന്ദിച്ചാല്‍ ഉമിതീയില്‍ എരിഞ്ഞാലും പാപം തീരില്ലെന്ന പറയുന്നത്.അത് കൊണ്ട് ക്ഷമിക്കുക അന്നത്തെ ഭീതിജനകമായ ദിവസങ്ങള്‍ ഇന്നോര്കുമ്പോള്‍ ഒരു നല്ലോരോര്‍മയാണ്.

1 comment: