Tuesday, April 12, 2011

പെണ്ണേ ,നിന്നെ ഞാന്‍ പ്രണയിക്കുന്നു ...

നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന് ഞാന്‍ പറഞ്ഞപോള്‍
എന്നുള്ളില്‍ നിന്നോട് പ്രണയമുണ്ടായിരുന്നില്ല
കണ്ണില്‍ കപടപ്രണയത്തിന്‍ ലഹരി നിറച്ചു ഞാന്‍
നിന്‍ പിറകെ നടന്നോതി നീ എന്റെത്
ചങ്ങാതിമാരുടെ പ്രണയകേളികള്‍, എന്നില്‍
നിറച്ചൊരു വാശി അതായിരുന്നു നീ
വിരസമാം വേളയില്‍ ഹരം പകരുവനുല്ലൊരു
നേരം പോക്കായിരുന്നു നീയെനിക്ക്
പലകുറി നീയെന്നില്‍ നിന്നോളിക്കുമ്പോഴും
നിന്‍ മുന്നില്‍ വന്നു മന്ദഹസിച്ചതും വെറുതെ


പിന്നീട് ഒരു നാള്‍ നിന്‍ കണ്ണുകളില്‍
പ്രേമാലഹരിയുമായി വന്നപ്പോള്‍ ,ഞാന്‍ ചിരിച്ചു പറഞ്ഞു
നിനക്ക് പിഴ പറ്റി,ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല പെണ്ണെ ..
പക്ഷെ! പ്രണയിക്കുന്നില്ലെങ്കില്‍ എന്തിനു ഞാന്‍
നിന്നെ എന്‍ പ്രണയത്തിന്‍ ചതിയില്‍ വീഴ്ത്തി
പ്രണയിക്കാന്‍ അറിയാതിരുന്ന എന്നെ നീ
പ്രണയത്തിന്‍ സുഖവും വേദനയും അറിയിച്ചു

പിഴച്ചതെനിക്കാന് നിനക്കല്ല പെണ്ണെ ,
നീയെന്‍ നഷ്ടം , എന്‍ തീരാനഷ്ടം
കപട്യമില്ലാതെ ഞാന്‍ പറയട്ടെ
പെണ്ണേ ,നിന്നെ ഞാന്‍ പ്രണയിക്കുന്നു

2 comments: