ഉണ്ണീ നിനക്ക് വേദനിച്ചോ,ഒന്നു
ചിരിക്കുണ്ണിയമ്മയോടു ,
എന്തിനെന്നുണ്ണി നീയെന്നുമിങ്ങനെ
എന്‍ തല്ലുകള്‍ മേടിച്ചിടുന്നു
ചൊല്ലിയതല്ലുണ്ണി അമ്മ നിന്നോടെറെ
കുരുത്തക്കേടുകള്‍ കാട്ടല്ലെന്നു.
ആഗ്രഹിക്കുന്നില്ലുണ്ണി അമ്മയൊട്ടും
നിന്നെ തല്ലി നോവിച്ചിടാന്‍
നിന്‍ മുഖം വാടുമ്പോള്‍ എന്നോമലേ
വേദനിച്ചീടുന്നു അമ്മയേറെ
എങ്കിലുമുണ്ണി നീയറിഞ്ഞിടേണം
നിന്‍ ചെയ്തികളിലെ ശരിയും തെറ്റും
നിന്റെ പ്രവര്‍ത്തികളാലുണ്ണിയാരെയും
വേദനിപ്പിച്ചിടാതെ നോക്കിടേണം
അറിഞ്ഞിടേണമുണ്ണി നീയാ സത്യം
നന്മ നിറഞ്ഞിടം സ്വര്‍ഗമെന്നു
വാങ്ങിചിടെല്ലെന്നോമലെ ഇനിയും
തല്ലുകള്‍ എന്നില്‍ നിന്നു